തേടിത്തേടിയണഞ്ഞു ഞാന്‍
ഗന്ധര്‍വ്വഗായകര്‍ പാടുമീ സോപാനം
നിന്‍ ശ്രീലക മംഗള സോപാനം
സുമേരുസമാന ഹിരണ്മയ
ഗോപുര വാതില്‍ തുറന്നു മുന്നില്‍
യോഗനിദ്രാലീനവിലോചനം
അഞ്ജന ശോഭനമേന്തെ വിടരാത്തൂ
ബോധനിലാവിൻ അലകളിൽ ആമ്പല്‍പൂപോല്‍
ഓര്‍മ്മകള്‍ ഉണരാത്തൂ ഇന്നുണരാത്തൂ
തേടിത്തേടിയണഞ്ഞു ഞാന്‍
നൂപുര ശ്രീരാഗ വിമോഹനം
സുസ്വര മാധുരി പെയ്യും മഴമുകിലായ്
നിന്‍ തിരുമുമ്പിൽ ഒരു ഹൃദയത്തിന്‍
കണ്ണീര്‍മുത്തുകള്‍ ചിതറുന്നു ഞാന്‍ ചിതറുന്നു
തേടിത്തേടിയണഞ്ഞു ഞാൻ...