Tecci poove

തെച്ചി പൂവേ
Year
Language

തെച്ചിപ്പൂവേ തെങ്കാശിപ്പൂവേ മച്ചാനെ പാറ്ങ്കെടീ
വായോ വായോ നീയെന്‍ മാറില്‍‌ച്ചായോ
മഞ്ഞള്‍പ്പൂത്താലി തരാം നിന്‍റെ മാരനായ് കൂടെവരാം
പൊന്നും മിന്നും പൂണാരോം വേണ്ട പൊള്ളാച്ചിത്തേവരല്ലേ
വായോ വായോ നീയെന്‍ മാറില്‍ ചായോ
മാര്‍‌ഗഴിമാസമല്ലേ മാട്ടുപ്പൊങ്കലെന്‍ നെഞ്ചിലല്ലേ

ആഴ്വാംകോവില്‍ കൊടിയേറാറായ്
നിറനിറച്ചോളം കൊയ്യാന്‍ നേരമായ്
കൊട്ടും പാട്ടും കുരവേം വേണം
കുളിരുള്ള കല്യാണത്തിന്‍ കാലമായ്
താഴം‌പൂമൊട്ടുണ്ടേ തഞ്ചാവൂര്‍പ്പട്ടുണ്ടേ
മിന്നും ആവാരം പൂമെയ്യില്‍ ചാര്‍ത്താന്‍ ഹോയ്
ചെല്ലച്ചെമ്മാനച്ചെപ്പിലൊരിത്തിരി കുങ്കുമമുണ്ടേ
കൊഞ്ചം കടമായി തരുമോ തരുമോ
(പൊന്നും മിന്നും)

അരയാല്‍ക്കൊമ്പില്‍ കുറുകും കുയിലേ
മണിയറവാതില്‍ ചാരാന്‍ നേരമായ്
കിനിയും പാലായ് കുതിരും നിലവേ
കിഴക്കിനിമച്ചില്‍ നിന്നും മാഞ്ഞുപോ
കിന്നാരം ചൊല്ലാതെ കിണ്ടാണ്ടം കാട്ടാതെ
ചുമ്മാതാരാനും ഏതാനും കണ്ടാല്‍ ഹോയ്
ആരും മുത്താത്ത മുത്തണി മുന്തിരി പൊന്‍‌മണി തായോ
നീ നിന്‍ ചുണ്ടത്തെ മധുരം തരുമോ
(തെച്ചിപ്പൂവേ)

tĕccippūve tĕṅgāśippūve maccānĕ pāṟṅgĕḍī
vāyo vāyo nīyĕn māṟil‌scāyo
maññaḽppūttāli tarāṁ ninṟĕ māranāy kūḍĕvarāṁ
pŏnnuṁ minnuṁ pūṇāroṁ veṇḍa pŏḽḽāccittevaralle
vāyo vāyo nīyĕn māṟil sāyo
mār‌gaḻimāsamalle māṭṭuppŏṅgalĕn nĕñjilalle

āḻvāṁkovil kŏḍiyeṟāṟāy
niṟaniṟaccoḽaṁ kŏyyān neramāy
kŏṭṭuṁ pāṭṭuṁ kuraveṁ veṇaṁ
kuḽiruḽḽa kalyāṇattin kālamāy
tāḻaṁ‌pūmŏṭṭuṇḍe tañjāvūrppaṭṭuṇḍe
minnuṁ āvāraṁ pūmĕyyil sārttān hoy
sĕllaccĕmmānaccĕppilŏrittiri kuṅgumamuṇḍe
kŏñjaṁ kaḍamāyi tarumo tarumo
(pŏnnuṁ minnuṁ)

arayālkkŏmbil kuṟuguṁ kuyile
maṇiyaṟavādil sārān neramāy
kiniyuṁ pālāy kudiruṁ nilave
kiḻakkinimaccil ninnuṁ māññubo
kinnāraṁ sŏllādĕ kiṇḍāṇḍaṁ kāṭṭādĕ
summādārānuṁ edānuṁ kaṇḍāl hoy
āruṁ muttātta muttaṇi mundiri pŏn‌maṇi tāyo
nī nin suṇḍattĕ madhuraṁ tarumo
(tĕccippūve)