തവജീവിത സന്തോഷമിതാ മാറുകയായി
അനുരാഗസുധാഗീതമിതാ മാറുകയായി
(തവ)
ഇനി കേഴുക കണ്ണീരിതില്‍ നീ മൂടുക തോഴി
തവമാനസ മലര്‍വാടിയിതാ വാടി വീഴുകയായി
(തവ)
അതിശീതളമാം ചോലയായ് നീ കണ്ടതു കാനല്‍ജലം
ഈ വേദനയാല്‍ ആകുലയായ് നീറൂ സഖി നീ
തവ കാമുകനെന്നേയ്ക്കുമായി നിന്നെ വെടിയുകയായി
(തവ)
tavajīvida sandoṣamidā māṟugayāyi
anurāgasudhāgīdamidā māṟugayāyi
(tava)
ini keḻuga kaṇṇīridil nī mūḍuga toḻi
tavamānasa malarvāḍiyidā vāḍi vīḻugayāyi
(tava)
adiśīdaḽamāṁ solayāy nī kaṇḍadu kānaljalaṁ
ī vedanayāl āgulayāy nīṟū sakhi nī
tava kāmuganĕnneykkumāyi ninnĕ vĕḍiyugayāyi
(tava)