തത്തപ്പെണ്ണെ തഞ്ചത്തില്‍ വാ
പുത്തന്‍ പുത്തന്‍ മുത്തങ്ങള്‍ താ
ഇന്നെന്‍ നെഞ്ചില്‍ പീലിനിവര്‍ത്തും
പൊന്നിന്‍ പൂക്കുലകള്‍ ആ...
തേന്‍ കുടം ചൂടുന്ന ഫലം ചൊല്ലി വാ
ആഹാഹാഹാ... ആഹാഹാഹാ....
ആ...ഹാഹാഹാ....
പന്തല്‍ കെട്ടി ....കെട്ടി
കിന്നരി തൂക്കി.... തൂക്കി
കല്യാണമേളങ്ങള്‍ കൊണ്ടാടുമ്പോള്‍
ഉള്ളിലൊരുങ്ങും മോഹശതങ്ങള്‍
മംഗളവാദ്യം മീട്ടീടുമ്പോള്
ഇലത്തളിര്‍ത്താളില്‍ നീ കുറി കൊണ്ടു വാ
ആ.......
ഇലത്തളിര്‍ത്താളില്‍ നീ കുറി കൊണ്ടു വാ
തത്തപ്പെണ്ണെ തഞ്ചത്തില്‍ വാ
പുത്തന്‍ പുത്തന്‍ മുത്തങ്ങള്‍ താ
ഇന്നെന്‍ നെഞ്ചില്‍ പീലിനിവര്‍ത്തും
പൊന്നിന്‍ പൂക്കുലകള്‍ ആ...
തേന്‍ കുടം ചൂടുന്ന ഫലം ചൊല്ലി വാ
പൂക്കള്‍ വിതറി... വിതറി
പനിനീര്‍ വീശി... വീശി
പൊന്‍ തൂവല്‍ പൂമഞ്ചം നീര്‍ത്തീടുമ്പോള്‍
സുന്ദര രൂപന്‍ മെല്ലെ വരുമ്പോള്‍ മന്മഥഗാനം പാടീടുമ്പോള്‍
മണിക്കുളിര്‍ ചുണ്ടില്‍ നീ പഴം കൊണ്ടു വാ
ആ.....
മണിക്കുളിര്‍ ചുണ്ടില്‍ നീ പഴം കൊണ്ടു വാ
തത്തപ്പെണ്ണെ തഞ്ചത്തില്‍ വാ
പുത്തന്‍ പുത്തന്‍ മുത്തങ്ങള്‍ താ
ഇന്നെന്‍ നെഞ്ചില്‍ പീലിനിവര്‍ത്തും
പൊന്നിന്‍ പൂക്കുലകള്‍ ആ...
തേന്‍ കുടം ചൂടുന്ന ഫലം ചൊല്ലി വാ