Tattamme tattamme

തത്തമ്മേ തത്തമ്മേ
Year
Language

തത്തമ്മേ തത്തമ്മേ നീ പാറ്റിയാല്‍
അത്തിപ്പഴം തന്നിടാം
ഞാന്‍ പുതുവിത്തിന്‍ മണി തന്നിടാം
തത്തമ്മേ പൂച്ച പൂച്ച

മുത്തമ്മയായിപ്പോയോ നിന്റെ
മുണ്ടാട്ടം മുട്ടിപ്പോയൊ?
മൈലാഞ്ചി കാലിലിട്ടു മണിമാല മാറിലിട്ടു
മണവാട്ടിയായല്ലോ നിന്റെ
മയിലാട്ടമെങ്ങുപോയ്

കുപ്പായമിട്ടുവല്ലൊ കൊരളാരം കെട്ടിയല്ലോ
കുഴഞ്ഞാട്ടം നിന്നതെന്തേ? നിന്റെ
കുറുനാക്കിറങ്ങിപ്പോയോ
താമരയല്ലി തിന്നു മധുരക്കിഴങ്ങുതിന്നു
താരാട്ടുപാടിയല്ലോ അന്നു
ഞാന്‍ കേട്ടുറങ്ങിയല്ലോ

tattamme tattamme nī pāṭriyāl
attippaḻaṁ tanniḍāṁ
ñān puduvittin maṇi tanniḍāṁ
tattamme pūcca pūcca

muttammayāyippoyo ninṟĕ
muṇḍāṭṭaṁ muṭṭippoyŏ?
mailāñji kāliliṭṭu maṇimāla māṟiliṭṭu
maṇavāṭṭiyāyallo ninṟĕ
mayilāṭṭamĕṅṅuboy

kuppāyamiṭṭuvallŏ kŏraḽāraṁ kĕṭṭiyallo
kuḻaññāṭṭaṁ ninnadĕnde? ninṟĕ
kuṟunākkiṟaṅṅippoyo
tāmarayalli tinnu madhurakkiḻaṅṅudinnu
tārāṭṭubāḍiyallo annu
ñān keṭṭuṟaṅṅiyallo