Tattammappenninum

തത്തമ്മപ്പെണ്ണിനും
Year
Language

ആ...ആ...ആ...ആ...ആ
തത്തമ്മപ്പെണ്ണിനും അവൾപെറ്റ കുഞ്ഞിനും തൈതെന്നൽ താരാട്ടുപാടീ...
നിദ്രതൻ തീരത്തിൽ ഏഴുനിറമുള്ള സ്വപ്നത്തിൻ കാവടിയാട്ടം...
ഒരു സ്വപ്നത്തിൻ കാവടിയാട്ടം....
തത്തമ്മപ്പെണ്ണിനും അവൾപെറ്റ കുഞ്ഞിനും തൈതെന്നൽ താരാട്ടുപാടീ...

ഇത്തിരിപ്പൂവേ, നിൻ കയ്യിലെന്തേ ഇത്തിരിപ്പോന്നൊരു നീർമുത്തോ
പുഞ്ചിരിതൂകുവാൻ മാത്രമറിയുന്ന പിഞ്ചോമനേ മിഴിനീരിതെന്തേ...
മിഴിനീരിതെന്തേ...

തത്തമ്മപ്പെണ്ണിനും അവൾപെറ്റ കുഞ്ഞിനും തൈതെന്നൽ താരാട്ടുപാടീ...

എൻ മലർക്കാവിലെ പൂങ്കൊടി നീ... എൻ മുളംതണ്ടിലെ തേൻകണം നീ
എന്തിനെൻ നൊമ്പരമുന്തിരിത്തോപ്പിലെൻ പൊന്നോമനേ നീ പറന്നണഞ്ഞൂ...
നീ പറന്നണഞ്ഞൂ...

തത്തമ്മപ്പെണ്ണിനും അവൾപെറ്റ കുഞ്ഞിനും തൈതെന്നൽ താരാട്ടുപാടീ..
നിദ്രതൻ തീരത്തിൽ ഏഴുനിറമുള്ള സ്വപ്നത്തിൻ കാവടിയാട്ടം...
ഒരു സ്വപ്നത്തിൻ കാവടിയാട്ടം....
തത്തമ്മപ്പെണ്ണിനും അവൾപെറ്റ കുഞ്ഞിനും തൈതെന്നൽ താരാട്ടുപാടീ...
ആ..ആ..ആ....

ā...ā...ā...ā...ā
tattammappĕṇṇinuṁ avaḽpĕṭra kuññinuṁ taidĕnnal tārāṭṭubāḍī...
nidradan dīrattil eḻuniṟamuḽḽa svapnattin kāvaḍiyāṭṭaṁ...
ŏru svapnattin kāvaḍiyāṭṭaṁ....
tattammappĕṇṇinuṁ avaḽpĕṭra kuññinuṁ taidĕnnal tārāṭṭubāḍī...

ittirippūve, nin kayyilĕnde ittiripponnŏru nīrmutto
puñjiridūguvān mātramaṟiyunna piñjomane miḻinīridĕnde...
miḻinīridĕnde...

tattammappĕṇṇinuṁ avaḽpĕṭra kuññinuṁ taidĕnnal tārāṭṭubāḍī...

ĕn malarkkāvilĕ pūṅgŏḍi nī... ĕn muḽaṁtaṇḍilĕ tenkaṇaṁ nī
ĕndinĕn nŏmbaramundirittoppilĕn pŏnnomane nī paṟannaṇaññū...
nī paṟannaṇaññū...

tattammappĕṇṇinuṁ avaḽpĕṭra kuññinuṁ taidĕnnal tārāṭṭubāḍī..
nidradan dīrattil eḻuniṟamuḽḽa svapnattin kāvaḍiyāṭṭaṁ...
ŏru svapnattin kāvaḍiyāṭṭaṁ....
tattammappĕṇṇinuṁ avaḽpĕṭra kuññinuṁ taidĕnnal tārāṭṭubāḍī...
ā..ā..ā....