തത്തമ്മപ്പെണ്ണിന്റെ ചിരി വീഴണ നേരത്ത്
മാനത്തെ പെണ്ണിനു നക്ഷത്ര മണിത്താലി
പുടവയിടാൻ പൂമുകില് കുരവയിടാൻ പൂങ്കാറ്റ്
മകര നിലാവുണരുമ്പം മാനത്തൊരു കല്യാണം
ധിമി ധിംതിമി തിമൃതത്തൈ
ഇല്ലം നിറ നിറ വല്ലം നിറ നിറ
പത്തായം നിറ പെട്ടി നിറ
കളമൊഴിഞ്ഞു അറ നിറഞ്ഞു
മനം നിറഞ്ഞു തെയ്തോം
തന തനനനാനാ താനാ
നെഞ്ചിനുള്ളിൽ നൂറുമേനി സ്വപ്നവും വിളഞ്ഞു
തന തനനനാനാ താനാ
ഇരവിതെങ്ങോ പോയ് മറഞ്ഞു
പുലരി പൂത്തു വിടർന്നു
തമ്പുരാന്റെ മുറ്റമിന്നൊരു സ്വർഗ്ഗമായി തീർന്നു
സ്വർഗ്ഗമായി തീർന്നു
സ്വർഗ്ഗമായി തീർന്നു
നേരം പോയ് നേരം പോയ്
മൂവന്തി മയങ്ങുന്നേ
കരയിലെന്നെ കാത്തു നിൽക്കണ പെണ്ണാളേ
ആറ്റിറമ്പും മുൻപേ ഹോയ് ഹോയ് ഹോയ്
കായൽ കലിയിളകും മുൻപേ
ഹോയ് ഹോയ് ഹോയ്
ഈ തോണി വരും കരയല്ലേ കണ്മണിയേ
പുത്തൻ കുരുത്തോല ചേർത്തു വച്ചു
ഞാൻ മുത്തണിപ്പന്തലും തീർത്തു വെച്ചു
കൈതോലപ്പായ നിവർത്തി വെച്ചു
പിന്നെ പുത്തരിക്കഞ്ഞിയൊരുക്കി വെച്ചു
കിളിവാലൻ വെറ്റില നുള്ളി വെച്ചു
ദൂരെ മിഴി രണ്ടും നട്ടു ഞാൻ കാത്തിരുന്നു