Tattam pidiccu

തട്ടം പിടിച്ചു
Work
Year
Language

തട്ടം പിടിച്ചു വലിക്കല്ലേ
മൈലാഞ്ചി ചെടിയെ...
തട്ടം പിടിച്ചു വലിക്കല്ലേ
മൈലാഞ്ചി ചെടിയെ...
വെള്ളിക്കൊലുസിന്മേല്‍ ചുറ്റിപ്പിടിക്കല്ലേ
തൊട്ടാവാടി തയ്യേ..

തട്ടം പിടിച്ചു വലിക്കല്ലേ
മൈലാഞ്ചി ചെടിയെ...

പള്ളിത്തൊടിയില് വെളളില വള്ളികള്‍
തുള്ളും കുളപ്പടവില്‍...
പള്ളിത്തൊടിയില് വെളളില വള്ളികള്‍
തുള്ളും കുളപ്പടവില്‍..
ഏഴാം രാവിന്റെ ചെമ്പകപ്പൂവിതള്‍
വീണു കുളിര്‍ത്ത വെള്ളം
ഒരു കുമ്പിള്‍ ഞാന്‍ എടുത്തോട്ടെ...

ഉം... തട്ടംപിടിച്ചു... ഉം...
തട്ടം പിടിച്ചു വലിക്കല്ലേ
മൈലാഞ്ചി ചെടിയെ...

പനയോല തട്ടിക പഴുതിലുടെ
വീണു ചിതറുന്ന തൂവെളിച്ചം...
പനയോല തട്ടിക പഴുതിലുടെ
വീണു ചിതറുന്ന തൂവെളിച്ചം..
എന്റെ ചിരി പോലെ എന്നൊരാള്‍ വെറുതെ
കൊതിപ്പിച്ച പുലര്‍കാല പൊന്‍വെളിച്ചം
ഇത്തിരി ഞാന്‍ എടുത്തോട്ടെ...

ഉം... തട്ടംപിടിച്ചു... ഉം...
തട്ടം പിടിച്ചു വലിക്കല്ലേ
മൈലാഞ്ചി ചെടിയെ...
വെള്ളിക്കൊലുസിന്മേല്‍ ചുറ്റിപ്പിടിക്കല്ലേ
തൊട്ടാവാടി തയ്യേ..

തട്ടം പിടിച്ചു വലിക്കല്ലേ
മൈലാഞ്ചി ചെടിയെ...

taṭṭaṁ piḍiccu valikkalle
mailāñji sĕḍiyĕ...
taṭṭaṁ piḍiccu valikkalle
mailāñji sĕḍiyĕ...
vĕḽḽikkŏlusinmel suṭrippiḍikkalle
tŏṭṭāvāḍi tayye..

taṭṭaṁ piḍiccu valikkalle
mailāñji sĕḍiyĕ...

paḽḽittŏḍiyil vĕḽaḽila vaḽḽigaḽ
tuḽḽuṁ kuḽappaḍavil...
paḽḽittŏḍiyil vĕḽaḽila vaḽḽigaḽ
tuḽḽuṁ kuḽappaḍavil..
eḻāṁ rāvinṟĕ sĕmbagappūvidaḽ
vīṇu kuḽirtta vĕḽḽaṁ
ŏru kumbiḽ ñān ĕḍuttoṭṭĕ...

uṁ... taṭṭaṁpiḍiccu... uṁ...
taṭṭaṁ piḍiccu valikkalle
mailāñji sĕḍiyĕ...

panayola taṭṭiga paḻudiluḍĕ
vīṇu sidaṟunna tūvĕḽiccaṁ...
panayola taṭṭiga paḻudiluḍĕ
vīṇu sidaṟunna tūvĕḽiccaṁ..
ĕnṟĕ siri polĕ ĕnnŏrāḽ vĕṟudĕ
kŏdippicca pulargāla pŏnvĕḽiccaṁ
ittiri ñān ĕḍuttoṭṭĕ...

uṁ... taṭṭaṁpiḍiccu... uṁ...
taṭṭaṁ piḍiccu valikkalle
mailāñji sĕḍiyĕ...
vĕḽḽikkŏlusinmel suṭrippiḍikkalle
tŏṭṭāvāḍi tayye..

taṭṭaṁ piḍiccu valikkalle
mailāñji sĕḍiyĕ...