Tattaga tattaga

തത്തക തത്തക
Year
Language

ആളകമ്പടിയോടും മേളവാദ്യഘോഷത്തോടും
നാളെ നിന്റെ വേളിച്ചെക്കന്‍ വരുന്നൂ തത്തേ
നീളെ നീളെ തോരണങ്ങള്‍ മാലപോലെയലങ്കാരങ്ങള്‍
അളിമാരൊത്താടിപാടാം അരിയ തത്തേ

തത്തക തത്തക തത്തക തത്തക തത്തകളെത്തി തത്തും കല്യാണം
ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി മുത്തുവിളക്കി ചേര്‍ക്കും കല്യാണം
മഴയുടെ പവിഴമെടുക്കാം നിളയുടെ വളകളൊരുക്കാം (2)
കാവില്‍ വെയ്ക്കും മണി കൈവിളക്കേ
(തത്തക...)

നീ മണിമംഗല കുങ്കുമമീ തുടുനെറ്റിയിലിട്ടൊരു
ശ്രീകല പോലെയുദിക്കണ നേരമായ്
നീ തിരുവാതിര ചന്ദ്രിക നീ വിരല്‍ തൊട്ടു വിളിച്ചൊരു
പൂവിതള്‍ പോലെ വിരിഞ്ഞൊരു നേരമായ്
കിഴക്കിനി കോലായില്‍ പൂക്കും പൌര്‍ണ്ണമിയായി
എരി തിരി താലത്തില്‍ നീട്ടും നെന്മണിയായി
മനസ്സിനുള്ളില്‍ വിളക്കു വെക്കാന്‍ പറന്നെത്തി നീ
(തത്തക...)

നീ കിളിവാതിലിനുള്ളിലെ രാ തിരു തിങ്കളുദിച്ചത്
പോലിനിയെന്റെ നിലാവിനുമമ്മയായ്
ഈ പുഴ പാടണ പാട്ടുകള്‍ നീ ശ്രുതി ചേര്‍ത്തു മിനുക്കിയ
തേന്മൊഴി കൊണ്ടു തലോടണോരീണമായ്
കുയില്‍ പിട പെണ്ണേ നീ പാടും ഭൈരവി കേട്ട്
കളപ്പുര തേവാരം നോല്‍ക്കും വാള്‍ത്തലയേറ്റും
വെളിച്ചമെന്‍ വിളിച്ചുണര്‍ത്താന്‍ വിരുന്നെത്തി നീ
(തത്തക...)

āḽagambaḍiyoḍuṁ meḽavādyaghoṣattoḍuṁ
nāḽĕ ninṟĕ veḽiccĕkkan varunnū tatte
nīḽĕ nīḽĕ toraṇaṅṅaḽ mālabolĕyalaṅgāraṅṅaḽ
aḽimārŏttāḍibāḍāṁ ariya tatte

tattaga tattaga tattaga tattaga tattagaḽĕtti tattuṁ kalyāṇaṁ
ŏttiri ŏttiri ŏttiri ŏttiri muttuviḽakki serkkuṁ kalyāṇaṁ
maḻayuḍĕ paviḻamĕḍukkāṁ niḽayuḍĕ vaḽagaḽŏrukkāṁ (2)
kāvil vĕykkuṁ maṇi kaiviḽakke
(tattaga...)

nī maṇimaṁgala kuṅgumamī tuḍunĕṭriyiliṭṭŏru
śrīgala polĕyudikkaṇa neramāy
nī tiruvādira sandriga nī viral tŏṭṭu viḽiccŏru
pūvidaḽ polĕ viriññŏru neramāy
kiḻakkini kolāyil pūkkuṁ paൌrṇṇamiyāyi
ĕri tiri tālattil nīṭṭuṁ nĕnmaṇiyāyi
manassinuḽḽil viḽakku vĕkkān paṟannĕtti nī
(tattaga...)

nī kiḽivādilinuḽḽilĕ rā tiru tiṅgaḽudiccat
poliniyĕnṟĕ nilāvinumammayāy
ī puḻa pāḍaṇa pāṭṭugaḽ nī śrudi serttu minukkiya
tenmŏḻi kŏṇḍu taloḍaṇorīṇamāy
kuyil piḍa pĕṇṇe nī pāḍuṁ bhairavi keṭṭ
kaḽappura tevāraṁ nolkkuṁ vāḽttalayeṭruṁ
vĕḽiccamĕn viḽiccuṇarttān virunnĕtti nī
(tattaga...)