തരംഗമാലകള്‍ പാടീ നിന്റെ
തരിവളക്കുയിലുകളേറ്റു പാടീ
അളകാ നര്‍ത്തകികളാടീ നിന്റെ
തിരുനെറ്റി ശൃംഗാരവേദിയായി
കളകളമൊഴുകും കാട്ടാറും കമനീ
നിന്‍ പ്രായവുമൊരുപോലെ
കുതിക്കും കുതറിത്തെറിക്കും
കുണുങ്ങിച്ചിരിക്കും പിന്നെ കരയും
ചിരിക്കും ചിണുങ്ങും നടുങ്ങും
ചിലപ്പോള്‍ പരിഭവം പറയും...
പരിഭവം പറയും...
തരംഗമാലകള്‍ പാടീ നിന്റെ
തരിവളക്കുയിലുകളേറ്റു പാടീ
അളകാ നര്‍ത്തകികളാടീ നിന്റെ
തിരുനെറ്റി ശൃംഗാരവേദിയായി...
നിറകതിര്‍ പെയ്യുമാ വാനവും
കുവലയമിഴകളുമൊരുപോലെ
തെളിയും തിരകള്‍ ഞൊറിയും
നിറങ്ങള്‍ വിടര്‍ത്തും പിന്നെ പിണങ്ങും
തുടിക്കും തുളുമ്പും പെയ്യും
ചിലപ്പോള്‍ മഴവില്ലു വരയ്ക്കും...
മഴവില്ല് വരയ്ക്കും...
തരംഗമാലകള്‍ പാടീ നിന്റെ
തരിവളക്കുയിലുകളേറ്റു പാടീ....