Taralida raavil

തരളിത രാവിൽ
Year
Language

തരളിതരാവിൽ മയങ്ങിയോ സൂര്യമാനസം
വഴിയറിയാതെ വിതുമ്പിയോ മേഘനൊമ്പരം
ഏതു വിമൂകതലങ്ങളിൽ ജീവിതനൗകയിതേറുമോ
ദൂരെ... ദൂരെയായെൻ തീരമില്ലയോ
(തരളിതരാവിൽ...)

എവിടെ ശ്യാമ കാനനരംഗം
എവിടെ തൂവലുഴിയും സ്വപ്നം
കിളികളും പൂക്കളും
നിറയുമെൻ പ്രിയവനം
ഹൃദയം നിറയുമാർ‌ദ്രതയിൽ
പറയൂ സ്നേഹകോകിലമേ
ദൂരെ.... ദൂരെയായെൻ തീരമില്ലയോ
(തരളിതരാവിൽ...)

ഉണരൂ മോഹവീണയിലുണരൂ
സ്വരമായ് രാഗസൗരഭമണിയൂ
പുണരുമീ കൈകളിൽ
തഴുകുമെൻ കേളിയിൽ
കരളിൽ വിടരുമാശകളായ്
മോഴിയൂ സ്നേഹകോകിലമേ
ദൂരെ... ദൂരെയായെൻ തീരമില്ലയോ
(തരളിതരാവിൽ...)

taraḽidarāvil mayaṅṅiyo sūryamānasaṁ
vaḻiyaṟiyādĕ vidumbiyo meghanŏmbaraṁ
edu vimūgadalaṅṅaḽil jīvidanaugayideṟumo
dūrĕ... dūrĕyāyĕn dīramillayo
(taraḽidarāvil...)

ĕviḍĕ śyāma kānanaraṁgaṁ
ĕviḍĕ tūvaluḻiyuṁ svapnaṁ
kiḽigaḽuṁ pūkkaḽuṁ
niṟayumĕn priyavanaṁ
hṛdayaṁ niṟayumār‌dradayil
paṟayū snehagogilame
dūrĕ.... dūrĕyāyĕn dīramillayo
(taraḽidarāvil...)

uṇarū mohavīṇayiluṇarū
svaramāy rāgasaurabhamaṇiyū
puṇarumī kaigaḽil
taḻugumĕn keḽiyil
karaḽil viḍarumāśagaḽāy
moḻiyū snehagogilame
dūrĕ... dūrĕyāyĕn dīramillayo
(taraḽidarāvil...)