Taralida raavil

തരളിത രാവിൽ
Year
Language

തരളിതരാവില്‍ മയങ്ങിയോ
സൂര്യ മാനസം
വഴിയറിയാതെ വിതുമ്പിയോ
മേഘനൊമ്പരം
ഏതു വിമൂക തലങ്ങളില്‍
ജീവിതനൌകയിതേറുമോ
ദൂരെ..ദൂരെയായെന്‍ തീരമില്ലയോ
(തരളിതരാവില്‍ )

എവിടെ ശ്യാമ കാനന രംഗം
എവിടെ തൂവലുഴിയും സ്വപ്നം
കിളികളും പൂക്കളും
നിറയുമെന്‍ പ്രിയവനം
ഹൃദയം നിറയും ആര്‍ദ്രതയില്‍
പറയൂ സ്നേഹകോകിലമേ
ദൂരെ.....ദൂരെയായെന്‍ തീരമില്ലയോ
(തരളിതരാവില്‍ ‍)

ഉണരൂ മോഹവീണയിലുണരൂ
സ്വരമായ് രാഗസൗരഭമണിയൂ
പുണരുമീ കൈകളില്‍
തഴുകുമെന്‍ കേളിയില്‍
കരളില്‍ വിടരുമാശകളായ്
മൊഴിയൂ സ്നേഹകോകിലമേ
ദൂരെ...ദൂരെയായെന്‍ തീരമില്ലയോ
(തരളിതരാവില്‍ )
................................

taraḽidarāvil mayaṅṅiyo
sūrya mānasaṁ
vaḻiyaṟiyādĕ vidumbiyo
meghanŏmbaraṁ
edu vimūga talaṅṅaḽil
jīvidanaൌkayideṟumo
dūrĕ..dūrĕyāyĕn dīramillayo
(taraḽidarāvil )

ĕviḍĕ śyāma kānana raṁgaṁ
ĕviḍĕ tūvaluḻiyuṁ svapnaṁ
kiḽigaḽuṁ pūkkaḽuṁ
niṟayumĕn priyavanaṁ
hṛdayaṁ niṟayuṁ ārdradayil
paṟayū snehagogilame
dūrĕ.....dūrĕyāyĕn dīramillayo
(taraḽidarāvil )

uṇarū mohavīṇayiluṇarū
svaramāy rāgasaurabhamaṇiyū
puṇarumī kaigaḽil
taḻugumĕn keḽiyil
karaḽil viḍarumāśagaḽāy
mŏḻiyū snehagogilame
dūrĕ...dūrĕyāyĕn dīramillayo
(taraḽidarāvil )
................................