Taralamen jeevanil

തരളമെന്‍ ജീവനില്‍
Work
Year
Language

(പു) തരളമെന്‍ ജീവനില്‍ പുലരിയായു് വന്നു നീ
മൃദുലസിരകളിലൊഴുകും പ്രണയം മോഹനമായു്
(സ്ത്രീ) തരളമെന്‍ ജീവനില്‍ പുലരിയായു് വന്നു നീ
മൃദുലസിരകളിലൊഴുകും പ്രണയം മോഹനമായു്
(പു) തരളമെന്‍ ജീവനില്‍
(സ്ത്രീ) പുലരിയായു് വന്നു നീ

(പു) സ്വര്‍ണ്ണമുകില്‍ കുട നീര്‍ത്തുമെന്‍ പ്രിയഗാനസാമ്രാജ്യവീഥിയില്‍
(സ്ത്രീ) മഞ്ഞുതിരും ഇളമാരിയില്‍ ലയലഹരിയുലയുന്നു വീണ്ടും
(പു) ചന്ദനനൗകയില്‍ ഉയരെ ജീവന്റെ പാമരം തേടി
(സ്ത്രീ) കനവുകള്‍ തിരതല്ലുന്നിതാ നിമിഷതാളങ്ങളില്‍

(പു) തരളമെന്‍ ജീവനില്‍
(സ്ത്രീ) പുലരിയായു് വന്നു നീ

(സ്ത്രീ) പൊന്നലകള്‍ കളിയാടുമീ സ്വരരാഗസല്ലാപ വേദിയില്‍
(പു) കണ്മണി നീ മാന്‍പേടയായു് തുടിയുണരുമനുരാഗ നിമിയില്‍
(സ്ത്രീ) വര്‍ണ്ണമനോഹര രാവില്‍ തെന്നലില്‍ ഒഴുകുന്ന കുളിരില്‍
(പു) പ്രിയസഖി ഞാന്‍ അറിയാതെ നിന്‍ ഹൃദയസംഗീതമായു്

(സ്ത്രീ) തരളമെന്‍ ജീവനില്‍ പുലരിയായു് വന്നു നീ
(പു) മൃദുലസിരകളിലൊഴുകും പ്രണയം മോഹനമായു്

(pu) taraḽamĕn jīvanil pulariyāyu് vannu nī
mṛdulasiragaḽilŏḻuguṁ praṇayaṁ mohanamāyu്
(strī) taraḽamĕn jīvanil pulariyāyu് vannu nī
mṛdulasiragaḽilŏḻuguṁ praṇayaṁ mohanamāyu്
(pu) taraḽamĕn jīvanil
(strī) pulariyāyu് vannu nī

(pu) svarṇṇamugil kuḍa nīrttumĕn priyagānasāmrājyavīthiyil
(strī) maññudiruṁ iḽamāriyil layalahariyulayunnu vīṇḍuṁ
(pu) sandananaugayil uyarĕ jīvanṟĕ pāmaraṁ teḍi
(strī) kanavugaḽ tiradallunnidā nimiṣadāḽaṅṅaḽil

(pu) taraḽamĕn jīvanil
(strī) pulariyāyu് vannu nī

(strī) pŏnnalagaḽ kaḽiyāḍumī svararāgasallāba vediyil
(pu) kaṇmaṇi nī mānpeḍayāyu് tuḍiyuṇarumanurāga nimiyil
(strī) varṇṇamanohara rāvil tĕnnalil ŏḻugunna kuḽiril
(pu) priyasakhi ñān aṟiyādĕ nin hṛdayasaṁgīdamāyu്

(strī) taraḽamĕn jīvanil pulariyāyu് vannu nī
(pu) mṛdulasiragaḽilŏḻuguṁ praṇayaṁ mohanamāyu്