Tappedukkedi

തപ്പെടുക്കെടി
Work
Year
Language

തപ്പെടുക്കടി തകിലെടുക്കടീ
തട്ടും മുട്ടും തുടങ്ങടി വേഗം തത്തമ്മേ
ഇക്കരെയെത്തിയ മാരന്റെ മേടയ്ക്കു മേല്‍ക്കൂരമേയാന്‍
പീലിനിരത്തെടി തത്തമ്മേ തത്തമ്മേ

ആനകളുണ്ടേ അമ്പാരിയുണ്ടേ അമ്മന്‍‌കുടമുണ്ടേ
തത്തിമിത്തിന്തിമി താളമുണ്ടേ തില്ലാനമേളമുണ്ടേ

അത്തറ്റമിത്തറ്റമെത്താത്തിരുമുറ്റത്താരോ?
എത്തിയൊരിത്തിരി നേരമിരുന്നവനാരാരോ?
കോലോത്തെ തമ്പിരാന്റെ ചേലൊത്തൊരു പൊന്നുമകനേ
നാടുകടത്തിയൊന്നാകെയടക്കിയ വീരനാം വില്ലാളിയോ
മാനത്തെ മാളികവിട്ടിന്നു മണ്ണിലെ മന്നനായ് വന്നവനോ?

കരവാഴും മൂപ്പനാരുടെ കയ്യാളായ് നീ
പലകാലം ഈക്കരയില്‍ വന്നവനല്ലേ
മൂപ്പരില്‍ മൂപ്പനാം രാഘവന്‍ ചേട്ടന്‍ രാശാവായാല്‍
മന്ത്രി ഞാനെ കാര്യ തന്ത്രി നീയെ
തോളോടു തോളൊരു മേനിയായ് മേവിടാന്‍
തേടിയിരുന്നെത്ര കാലങ്ങള്‍ കാത്തുഞാന്‍
ഇന്നുമല്ലാക്ഷിമാരുള്ളില്‍ കാണുന്ന പൂങ്കിനാവില്‍ നിറയെ
വെട്ടിച്ചിറ ഡൈമന്‍ തിളങ്ങീടും
കാമിനിമാര്‍ കാവലിരുന്നീടും

tappĕḍukkaḍi tagilĕḍukkaḍī
taṭṭuṁ muṭṭuṁ tuḍaṅṅaḍi vegaṁ tattamme
ikkarĕyĕttiya māranṟĕ meḍaykku melkkūrameyān
pīlinirattĕḍi tattamme tattamme

ānagaḽuṇḍe ambāriyuṇḍe amman‌kuḍamuṇḍe
tattimittindimi tāḽamuṇḍe tillānameḽamuṇḍe

attaṭramittaṭramĕttāttirumuṭrattāro?
ĕttiyŏrittiri neramirunnavanārāro?
kolottĕ tambirānṟĕ selŏttŏru pŏnnumagane
nāḍugaḍattiyŏnnāgĕyaḍakkiya vīranāṁ villāḽiyo
mānattĕ māḽigaviṭṭinnu maṇṇilĕ mannanāy vannavano?

karavāḻuṁ mūppanāruḍĕ kayyāḽāy nī
palagālaṁ īkkarayil vannavanalle
mūpparil mūppanāṁ rāghavan seṭṭan rāśāvāyāl
mandri ñānĕ kārya tandri nīyĕ
toḽoḍu toḽŏru meniyāy meviḍān
teḍiyirunnĕtra kālaṅṅaḽ kāttuñān
innumallākṣimāruḽḽil kāṇunna pūṅgināvil niṟayĕ
vĕṭṭicciṟa ḍaiman diḽaṅṅīḍuṁ
kāminimār kāvalirunnīḍuṁ