Tanneeril viriyum

തണ്ണീരിൽ വിരിയും
Year
Language

തണ്ണീരില്‍ വിരിയും താമരപ്പൂ..
കണ്ണീരില്‍ വിരിയും പ്രേമപ്പൂ
കനിയായ് മാറും കാനനപ്പൂ
കാറ്റില്‍ കൊഴിയും പ്രേമപ്പൂ..
കണ്ണീരില്‍ വിരിയും പ്രേമപ്പൂ

മനംപോലെ മംഗല്യം കൊതിയ്ക്കുന്നു
മറ്റൊരു നാടകം നടക്കുന്നു..
വിളിച്ചാലും കേള്‍ക്കാതെ
തടുത്താലും നില്‍ക്കാതെ
വിധിയുടെ ചക്രങ്ങള്‍ തിരിയുന്നു..
തിരിയുന്നൂ..
(തണ്ണീരില്‍ വിരിയും)

കരളിന്റെ സ്ഥാനത്തു കല്ലായിരുന്നെങ്കില്‍
കരയാതിരിക്കുവാ‍ന്‍ കഴിഞ്ഞേനേ..
അറിയാതെ അടുക്കുന്നു
അറിഞ്ഞും കൊണ്ടകലുന്നു
അപരാധമറിയാത്ത ഹൃദയങ്ങള്‍..
ഹൃദയങ്ങള്‍...
(തണ്ണീരില്‍ വിരിയും)

taṇṇīril viriyuṁ tāmarappū..
kaṇṇīril viriyuṁ premappū
kaniyāy māṟuṁ kānanappū
kāṭril kŏḻiyuṁ premappū..
kaṇṇīril viriyuṁ premappū

manaṁpolĕ maṁgalyaṁ kŏdiykkunnu
maṭrŏru nāḍagaṁ naḍakkunnu..
viḽiccāluṁ keḽkkādĕ
taḍuttāluṁ nilkkādĕ
vidhiyuḍĕ sakraṅṅaḽ tiriyunnu..
tiriyunnū..
(taṇṇīril viriyuṁ)

karaḽinṟĕ sthānattu kallāyirunnĕṅgil
karayādirikkuvān kaḻiññene..
aṟiyādĕ aḍukkunnu
aṟiññuṁ kŏṇḍagalunnu
abarādhamaṟiyātta hṛdayaṅṅaḽ..
hṛdayaṅṅaḽ...
(taṇṇīril viriyuṁ)