തങ്കത്തിടമ്പല്ലേ മിന്നും തിങ്കള്‍ക്കിടാവല്ലേ
താമരപ്പൂങ്കവിളിൽ നൽകാം ആയിരം പൊന്നുമ്മ
സ്നേഹത്തിൻ സൗന്ദര്യമായ്
ശാന്തിതൻ സൗഭഗമായ്
അച്ഛനുമമ്മയ്ക്കും ആശ്രയമാകുവാൻ
ഈ മണ്ണിൽ വന്നുദിച്ചൂ ഈ മണ്ണിൽ വന്നുദിച്ചൂ
(തങ്കത്തിടമ്പല്ലേ..)
ദീപമായെന്നും തെളിഞ്ഞീടേണം
എന്റെ ജീവനിൽ ജീവൻ ചൊരിഞ്ഞിടേണം
ഈശ്വരനാമം ജപിച്ചിടേണം
എന്നും മാതൃകയായി വളർന്നിടേണം നീ
മാതൃകയായി വളർന്നിടേണം
(തങ്കത്തിടമ്പല്ലേ..)