Tangattaligayil pongalumaay vanna

തങ്കത്തളികയിൽ പൊങ്കലുമായ്‌ വന്ന
Work
Year
Language

തങ്കത്തളികയില്‍ പൊങ്കലുമായ് വന്ന
തൈമാസ തമിഴ്പ്പെണ്ണേ.. നിന്റെ
അരഞ്ഞാണച്ചരടിലെ ഏലസ്സിനുള്ളില്‍
ആരെയും മയക്കുന്ന മന്ത്രമുണ്ടോ..
അനംഗമന്ത്രമുണ്ടോ..

മുങ്ങിപ്പിഴിയാത്ത ചേലയും ചുറ്റി നീ
മുടിയുലമ്പിക്കൊണ്ടു നിന്നപ്പോള്‍ ഇന്നു
മുഖമൊന്നുയര്‍ത്താതെ മുങ്ങുമ്പോള്‍
പത്മതീര്‍ത്ഥത്തിലെ പാതിവിരിഞ്ഞൊരു
പവിഴത്താമരയായിരുന്നു..
കടവില്‍ വന്നൊരു നുള്ളു തരാനെന്റെ
കൈ തരിച്ചൂ കൈ തരിച്ചൂ..

പുലരി പൂമുഖ മുറ്റത്തു കാലത്തു
പുറംതിരിഞ്ഞിന്നു നീ നിന്നപ്പോള്‍ നീ
അരിപ്പൊടിക്കോലങ്ങളെഴുതുമ്പോള്‍
അഗ്രഹാരത്തിലെ ആരും കൊതിക്കുന്നോ-
രഴകിന്‍ വിഗ്രഹമായിരുന്നു
അരികില്‍ വന്നൊരു പൊട്ടുകുത്താന്‍
ഞാനാഗ്രഹിച്ചു ആഗ്രഹിച്ചൂ..

തുളുമ്പും പാല്‍ക്കുടം അരയില്‍ വച്ചു നീ
തൊടിയിലേകാകിയായ് വന്നപ്പോള്‍ നിന്റെ
ചൊടികളില്‍ കുങ്കുമം കുതിരുമ്പോള്‍
നിത്യരോമാഞ്ചങ്ങള്‍ കുത്തുന്ന കുമ്പിളില്‍
നിറയെ ദാഹങ്ങളായിരുന്നു
ഒരു പൂണൂലായ് പറ്റിക്കിടക്കാന്‍ ഞാന്‍
കൊതിച്ചുനിന്നു കൊതിച്ചുനിന്നൂ..

taṅgattaḽigayil pŏṅgalumāy vanna
taimāsa tamiḻppĕṇṇe.. ninṟĕ
araññāṇaccaraḍilĕ elassinuḽḽil
ārĕyuṁ mayakkunna mandramuṇḍo..
anaṁgamandramuṇḍo..

muṅṅippiḻiyātta selayuṁ suṭri nī
muḍiyulambikkŏṇḍu ninnappoḽ innu
mukhamŏnnuyarttādĕ muṅṅumboḽ
patmadīrtthattilĕ pādiviriññŏru
paviḻattāmarayāyirunnu..
kaḍavil vannŏru nuḽḽu tarānĕnṟĕ
kai tariccū kai tariccū..

pulari pūmukha muṭrattu kālattu
puṟaṁtiriññinnu nī ninnappoḽ nī
arippŏḍikkolaṅṅaḽĕḻudumboḽ
agrahārattilĕ āruṁ kŏdikkunno-
raḻagin vigrahamāyirunnu
arigil vannŏru pŏṭṭuguttān
ñānāgrahiccu āgrahiccū..

tuḽumbuṁ pālkkuḍaṁ arayil vaccu nī
tŏḍiyilegāgiyāy vannappoḽ ninṟĕ
sŏḍigaḽil kuṅgumaṁ kudirumboḽ
nityaromāñjaṅṅaḽ kuttunna kumbiḽil
niṟayĕ dāhaṅṅaḽāyirunnu
ŏru pūṇūlāy paṭrikkiḍakkān ñān
kŏdiccuninnu kŏdiccuninnū..