Tangattala taalam

തങ്കത്തള താളം
Year
Language

തങ്കത്തളതാളം തെന്നി കാര്‍കൂന്തല്‍ കുളിരുചിന്നി
നീരണിയും നാണമാകുമ്പോള്‍
വെണ്‍പുഴയിലവളുടെ തങ്കത്തള..

കന്നിവാനില്‍ കേളിയാടും താമരക്കിണ്ണം
താളമേലും കരളിലേതോ കാവ്യമാകുമ്പോള്‍
ഊഞ്ഞാലാടും കുയില്‍ പാടുമ്പോള്‍
കളിയരങ്ങില്‍ വളകിലുങ്ങും മണിചിലമ്പും താളം
വെണ്‍പുഴയിലവളുടെ തങ്കത്തള....

രാഗമേഘം വാ‍നിലേതോ നിറം മാറുമ്പോള്‍
കാവുനീളേ ചാമരങ്ങള്‍ വീശിവിരിയുമ്പോള്‍
പൂത്താലികള്‍ പൂത്തുവിടരുമ്പോള്‍
മതിമയങ്ങും മനമൊരുങ്ങും മൊഴിവിളങ്ങും തെയ്യം
വെണ്‍പുഴയിലവളുടെ തങ്കത്തള....

taṅgattaḽadāḽaṁ tĕnni kārgūndal kuḽirusinni
nīraṇiyuṁ nāṇamāgumboḽ
vĕṇbuḻayilavaḽuḍĕ taṅgattaḽa..

kannivānil keḽiyāḍuṁ tāmarakkiṇṇaṁ
tāḽameluṁ karaḽiledo kāvyamāgumboḽ
ūññālāḍuṁ kuyil pāḍumboḽ
kaḽiyaraṅṅil vaḽagiluṅṅuṁ maṇisilambuṁ tāḽaṁ
vĕṇbuḻayilavaḽuḍĕ taṅgattaḽa....

rāgameghaṁ vāniledo niṟaṁ māṟumboḽ
kāvunīḽe sāmaraṅṅaḽ vīśiviriyumboḽ
pūttāligaḽ pūttuviḍarumboḽ
madimayaṅṅuṁ manamŏruṅṅuṁ mŏḻiviḽaṅṅuṁ tĕyyaṁ
vĕṇbuḻayilavaḽuḍĕ taṅgattaḽa....