Tanganilaa

തങ്കനിലാ
Year
Language

തങ്കനിലാപ്പട്ടുടുത്തു എന്‍ മോഹപ്പൂന്തിങ്കള്‍
ആലവട്ടം വീശിനിന്നു പൊന്‍‌മേഘക്കാവടികള്‍
ആകാശപ്പന്തലിലാകെ ആനന്ദക്കുമ്മിയോടെ
മനമാടിപ്പാടും നേരത്ത് മലയോരത്ത്
(തങ്കനിലാ)

പൂവേ പൂവെന്നു വിളി മുഴങ്ങി
പൂവാംകുഴലിക്കു നാണം തുളുമ്പി
കാണാമറയില്‍ അവളൊരുങ്ങി
അറിയാക്കരയില്‍ അവനൊരുങ്ങി
തേവാരം പാടിവന്നു കാവേരി
ചിറ്റോളം കിലുകിലുങ്ങി പുഴയോരത്ത്
(തങ്കനിലാ)

ഓരോ വാക്കിലും തേന്‍ കിനിഞ്ഞു
ഓരോ നോക്കിലും താരുലഞ്ഞു
അറിയാതെങ്ങോ തുടിമുഴങ്ങി
ശരവണപ്പൊയ്കയിലലയൊതുങ്ങി
നിറദീപം ചാര്‍ത്തിനിന്നു പൊന്‍‌പഴനി
താഴ്വാരം മഞ്ഞണിഞ്ഞു വിണ്മാടത്ത്
(തങ്കനിലാ)

taṅganilāppaṭṭuḍuttu ĕn mohappūndiṅgaḽ
ālavaṭṭaṁ vīśininnu pŏn‌meghakkāvaḍigaḽ
āgāśappandalilāgĕ ānandakkummiyoḍĕ
manamāḍippāḍuṁ neratt malayoratt
(taṅganilā)

pūve pūvĕnnu viḽi muḻaṅṅi
pūvāṁkuḻalikku nāṇaṁ tuḽumbi
kāṇāmaṟayil avaḽŏruṅṅi
aṟiyākkarayil avanŏruṅṅi
tevāraṁ pāḍivannu kāveri
siṭroḽaṁ kilugiluṅṅi puḻayoratt
(taṅganilā)

oro vākkiluṁ ten kiniññu
oro nokkiluṁ tārulaññu
aṟiyādĕṅṅo tuḍimuḻaṅṅi
śaravaṇappŏygayilalayŏduṅṅi
niṟadībaṁ sārttininnu pŏn‌paḻani
tāḻvāraṁ maññaṇiññu viṇmāḍatt
(taṅganilā)