Tangamanassu

തങ്കമനസ്സു
Work
Year
Language

തങ്കമനസ്സ് അമ്മ മനസ്സ്
മുറ്റത്തെ തുളസി പോലെ
ഈ തിരുമുന്നിൽ വന്നു നിന്നാൽ ഞാൻ
അമ്പാടിപ്പൈക്കിടാവ്
കോടിപ്പാവുടുത്ത് കണിത്താലവുമായ്
വിഷുക്കൈനേട്ടമെൻ കൈയിൽ തരുമ്പോൾ
എന്റെ മിഴി രണ്ടും നിറയും ഞാൻ
തൊഴുതു കാലിൽ വീഴും
(തങ്കമനസ്സ്...)

സിന്ദൂരപ്പൊട്ടു തൊടുമ്പോൾ
ഈ നല്ല നെറ്റിയിലെന്നും സൂര്യനുദിച്ചിരുന്നു
പണ്ടെന്നും സൂര്യനുദിച്ചിരുന്നു
വാത്സല്യത്തിരയിളകും ഈ സ്നേഹക്കടലിലെന്നും
ചിപ്പി വിളയുമല്ലോ കരുണ തൻ മുത്തു പൊഴിയുമല്ലോ
ഓണ നിലാവല്ലേ അമ്മയെന്നും നന്മ മലരല്ലേ
ആരെ കണ്ടാലും അവരെല്ലാം അമ്മയ്ക്കു കുഞ്ഞുങ്ങൾ
ഞാനും ഈ അമ്മയ്ക്കു പൊന്നുണ്ണി
എന്നും പൊന്നുണ്ണി
(തങ്കമനസ്സ്...)

നാനാഴി കനവിനുള്ളിൽ നാഴൂരി പുഞ്ചിരിയുണ്ട്
നാവോർക്കുടം പോലെ പൊന്തിവരും നാമക്കിളികളുണ്ട്
അമ്മയ്ക്കു കൂട്ടു നടക്കാൻ പുന്നാര പൈക്കളുണ്ട്
അക്കരെ ഇക്കരെയ്ക്ക് കടത്തിനൊരമ്പിളി തോണിയുണ്ട്
വീടേ വീടേന്ന് മൊഴിയിലെ നാടേ നാടേന്ന്
ആരുണ്ടെന്നാലും അമ്മ തൻ കൂടെ ഞാനുണ്ട്
നിഴലായ് രാപ്പകൽ കൂടെ ഞാനുണ്ട്
എന്നും ഞാനുണ്ട്
(തങ്കമനസ്സ്...)

taṅgamanass amma manass
muṭrattĕ tuḽasi polĕ
ī tirumunnil vannu ninnāl ñān
ambāḍippaikkiḍāv
koḍippāvuḍutt kaṇittālavumāy
viṣukkaineṭṭamĕn kaiyil tarumboḽ
ĕnṟĕ miḻi raṇḍuṁ niṟayuṁ ñān
tŏḻudu kālil vīḻuṁ
(taṅgamanass...)

sindūrappŏṭṭu tŏḍumboḽ
ī nalla nĕṭriyilĕnnuṁ sūryanudiccirunnu
paṇḍĕnnuṁ sūryanudiccirunnu
vātsalyattirayiḽaguṁ ī snehakkaḍalilĕnnuṁ
sippi viḽayumallo karuṇa tan muttu pŏḻiyumallo
oṇa nilāvalle ammayĕnnuṁ nanma malaralle
ārĕ kaṇḍāluṁ avarĕllāṁ ammaykku kuññuṅṅaḽ
ñānuṁ ī ammaykku pŏnnuṇṇi
ĕnnuṁ pŏnnuṇṇi
(taṅgamanass...)

nānāḻi kanavinuḽḽil nāḻūri puñjiriyuṇḍ
nāvorkkuḍaṁ polĕ pŏndivaruṁ nāmakkiḽigaḽuṇḍ
ammaykku kūṭṭu naḍakkān punnāra paikkaḽuṇḍ
akkarĕ ikkarĕykk kaḍattinŏrambiḽi toṇiyuṇḍ
vīḍe vīḍenn mŏḻiyilĕ nāḍe nāḍenn
āruṇḍĕnnāluṁ amma tan kūḍĕ ñānuṇḍ
niḻalāy rāppagal kūḍĕ ñānuṇḍ
ĕnnuṁ ñānuṇḍ
(taṅgamanass...)