Tangam vegam [raareeraaro]

തങ്കം വേഗം [രാരീരാരോ]
Year
Language

തങ്കം വേഗമുറങ്ങിയാലായിരം
തങ്കക്കിനാവുകൾ കാണാം

പണ്ടൊരു രാജ്യത്തെ രാജകുമാരന്റെ
പവിഴസിംഹാസനം കാണാം
മുത്തശ്ശിക്കഥയിലെ
മുത്തിന്നു പോയൊരു
സുൽത്താനെയുണ്ണിയ്ക്കു കാണാം (തങ്കം)

അമ്പിളിമാമന്റെ മടിയിലിരിക്കണ
മാൻപേടക്കുഞ്ഞിനെ കാണാം
കാളിന്ദീതീരത്തു ഗോക്കളെ മേയ്ക്കുന്ന
കാർമുകിൽവർണ്ണനെ കാണാം (തങ്കം

taṅgaṁ vegamuṟaṅṅiyālāyiraṁ
taṅgakkināvugaḽ kāṇāṁ

paṇḍŏru rājyattĕ rājagumāranṟĕ
paviḻasiṁhāsanaṁ kāṇāṁ
muttaśśikkathayilĕ
muttinnu poyŏru
sulttānĕyuṇṇiykku kāṇāṁ (taṅgaṁ)

ambiḽimāmanṟĕ maḍiyilirikkaṇa
mānpeḍakkuññinĕ kāṇāṁ
kāḽindīdīrattu gokkaḽĕ meykkunna
kārmugilvarṇṇanĕ kāṇāṁ (taṅgaṁ