Tangam kondoru (punyajiri mottinu)

തങ്കം കൊണ്ടൊരു (പുഞ്ചിരി മൊട്ടിനു)
Year
Language

തങ്കം കൊണ്ടൊരു നിലവിളക്കു്
താരകമേ വന്നു് തിരി കൊളുത്തു്...
ചന്ദനച്ചിമിഴിലെ നിറമെടുത്തു്
സന്ധ്യകളേ നിന്റെ മിഴി വരയ്ക്കു്...

തച്ചോളിത്തറവാട്ടില്‍ തങ്കനിലാ മുറ്റത്തു്
കല്യാണം....കല്യാണം....
അച്ചാരം വാങ്ങീട്ടു്...പത്തുപറപ്പൊന്നിട്ടു്
കല്യാണം....കല്യാണം....

പുഞ്ചിരി മൊട്ടിനു് പൂവഴകു്
പൂമിഴി കണ്ടാല്‍ മീനഴകു്
മിന്നണ മെയ്യിനു പൊന്നഴകു്
മൊഴിയണ ചുണ്ടില്‍ തേനഴകു്
കമ്മലിട്ടു തരുമോ...വെള്ളിത്താരങ്ങള്‍
കളരിയില്‍ അങ്കം തീര്‍ന്നാല്‍ കല്യാണം...
(പുഞ്ചിരി മൊട്ടിനു്...)

തച്ചോളിത്തറവാട്ടില്‍ തങ്കനിലാ മുറ്റത്തു്
കല്യാണം....കല്യാണം....
അച്ചാരം വാങ്ങീട്ടു്...പത്തുപറപ്പൊന്നിട്ടു്
കല്യാണം....കല്യാണം....

പൊന്നാങ്ങള പാദങ്ങള്‍ കഴുകിച്ചു്...
നറു പനിനീരിന്‍ വിശറിക്കാറ്റില്‍ മുഴുകിച്ചു്...
കച്ച കെട്ടിയവന്‍ അങ്കം നേടി പോരുന്നേ...
കൊച്ചൊതേനനായ് പട്ടം ചൂടി നിൽക്കുന്നേ...
പാണന്മാര്‍ വാഴ്ത്തുന്നേ അങ്കച്ചേലു്...
കാതുള്ളോര്‍ മോഹിക്കും തേനൂട്ടു്...
കുന്നോളം നിന്നൂല്ലോ മുല്ലപ്പന്തല്‍
എല്ലാരും വന്നൂല്ലോ മാളോരേ....

ആണായാല്‍ ആണിന്റെ ലഗ്നം വേണം
പെണ്ണായാല്‍ പെണ്ണിന്നൊതുക്കം വേണം....
താലിചാർ‌ത്തുമഴകിന്‍ ആടക്കല്യാണം
പുടമുറി കാണാന്‍ വായോ പൊന്‍വെയിലേ....
(പുഞ്ചിരി മൊട്ടിനു്...)

ഒന്നാം തിരി താഴുമ്പോള്‍ കണ്ണാളേ
അവനെന്തോരം ചൊല്ലാന്‍ കാണും വര്‍ത്താനം
കണ്ണടച്ചു നീ കാണാമട്ടില്‍ കേട്ടാലും
കാതിലൊന്നുമേ കേട്ടില്ലെന്നേ കേട്ടാലും
തോളത്തും കൈവെച്ചാ ചോരന്‍ നിന്നാല്‍
നാണത്തില്‍ മുങ്ങാമോ പെണ്ണാളേ...
താംബൂലം ചോദിച്ചാ വീരന്‍ വന്നാലും
താമ്പാളം നല്‍കല്ലേ പൊന്നാരേ....

പെണ്ണായാല്‍ നാണിക്കാന്‍ എന്തുവേണം...
കണ്ണുള്ളോരാരാനും കണ്ടിടേണം...

താളിതേച്ചുകുളിയായ് നാളെ പുലരുമ്പോള്‍
അരുവിയില്‍ വേളിപ്പെണ്ണിന്‍ നീരാട്ടു്....
(പുഞ്ചിരി മൊട്ടിനു്...)

taṅgaṁ kŏṇḍŏru nilaviḽakku്
tāragame vannu് tiri kŏḽuttu്...
sandanaccimiḻilĕ niṟamĕḍuttu്
sandhyagaḽe ninṟĕ miḻi varaykku്...

taccoḽittaṟavāṭṭil taṅganilā muṭrattu്
kalyāṇaṁ....kalyāṇaṁ....
accāraṁ vāṅṅīṭṭu്...pattubaṟappŏnniṭṭu്
kalyāṇaṁ....kalyāṇaṁ....

puñjiri mŏṭṭinu് pūvaḻagu്
pūmiḻi kaṇḍāl mīnaḻagu്
minnaṇa mĕyyinu pŏnnaḻagu്
mŏḻiyaṇa suṇḍil tenaḻagu്
kammaliṭṭu tarumo...vĕḽḽittāraṅṅaḽ
kaḽariyil aṅgaṁ tīrnnāl kalyāṇaṁ...
(puñjiri mŏṭṭinu്...)

taccoḽittaṟavāṭṭil taṅganilā muṭrattu്
kalyāṇaṁ....kalyāṇaṁ....
accāraṁ vāṅṅīṭṭu്...pattubaṟappŏnniṭṭu്
kalyāṇaṁ....kalyāṇaṁ....

pŏnnāṅṅaḽa pādaṅṅaḽ kaḻugiccu്...
naṟu paninīrin viśaṟikkāṭril muḻugiccu്...
kacca kĕṭṭiyavan aṅgaṁ neḍi porunne...
kŏccŏdenanāy paṭṭaṁ sūḍi nilkkunne...
pāṇanmār vāḻttunne aṅgaccelu്...
kāduḽḽor mohikkuṁ tenūṭṭu്...
kunnoḽaṁ ninnūllo mullappandal
ĕllāruṁ vannūllo māḽore....

āṇāyāl āṇinṟĕ lagnaṁ veṇaṁ
pĕṇṇāyāl pĕṇṇinnŏdukkaṁ veṇaṁ....
tālisār‌ttumaḻagin āḍakkalyāṇaṁ
puḍamuṟi kāṇān vāyo pŏnvĕyile....
(puñjiri mŏṭṭinu്...)

ŏnnāṁ tiri tāḻumboḽ kaṇṇāḽe
avanĕndoraṁ sŏllān kāṇuṁ varttānaṁ
kaṇṇaḍaccu nī kāṇāmaṭṭil keṭṭāluṁ
kādilŏnnume keṭṭillĕnne keṭṭāluṁ
toḽattuṁ kaivĕccā soran ninnāl
nāṇattil muṅṅāmo pĕṇṇāḽe...
tāṁbūlaṁ sodiccā vīran vannāluṁ
tāmbāḽaṁ nalgalle pŏnnāre....

pĕṇṇāyāl nāṇikkān ĕnduveṇaṁ...
kaṇṇuḽḽorārānuṁ kaṇḍiḍeṇaṁ...

tāḽideccuguḽiyāy nāḽĕ pularumboḽ
aruviyil veḽippĕṇṇin nīrāṭṭu്....
(puñjiri mŏṭṭinu്...)