Tangakkudame urann

തങ്കക്കുടമെ ഉറങ്ങ്
Year
Language

തങ്കക്കുടമേ ഉറങ്ങ് - അമ്മ
താരാട്ടു പാടാമുറങ്ങ്
താലോലം - ഉണ്ണി താലോലം
താര്‍മിഴിചിമ്മിയുറങ്ങ് (തങ്കക്കുടമേ)

അച്ഛനെയാദ്യമായ് കണ്ടപ്പോള്‍
അമ്മതന്‍ കണ്ണിലിരുന്നതു നീയല്ലേ
കാല്‍വിരല്‍കൊണ്ടമ്മ തറയിലന്നെഴുതിയ-
തോമനേ നിന്റെ പേരല്ലേ (തങ്കക്കുടമേ)

കുഞ്ഞായിരുന്നപ്പം പാവയായ് വന്നെന്റെ
മാറിലണഞ്ഞതു നീയല്ലേ
ആരാരൊ ആരിരാരോ...
കുഞ്ഞായിരുന്നപ്പം പാവയായ് വന്നെന്റെ
മാറിലണഞ്ഞതു നീയല്ലേ
പ്രായം വന്നപ്പം സ്വപ്നമായ് വന്നെന്നെ
മാടി വിളിച്ചതും നീയല്ലേ
മാടി വിളിച്ചതും നീയല്ലേ (തങ്കക്കുടമേ)

taṅgakkuḍame uṟaṅṅ - amma
tārāṭṭu pāḍāmuṟaṅṅ
tālolaṁ - uṇṇi tālolaṁ
tārmiḻisimmiyuṟaṅṅ (taṅgakkuḍame)

acchanĕyādyamāy kaṇḍappoḽ
ammadan kaṇṇilirunnadu nīyalle
kālviralgŏṇḍamma taṟayilannĕḻudiya-
tomane ninṟĕ peralle (taṅgakkuḍame)

kuññāyirunnappaṁ pāvayāy vannĕnṟĕ
māṟilaṇaññadu nīyalle
ārārŏ ārirāro...
kuññāyirunnappaṁ pāvayāy vannĕnṟĕ
māṟilaṇaññadu nīyalle
prāyaṁ vannappaṁ svapnamāy vannĕnnĕ
māḍi viḽiccaduṁ nīyalle
māḍi viḽiccaduṁ nīyalle (taṅgakkuḍame)