തംബുരു താനെ ശ്രുതി മീട്ടി
ആ...ആ....ആ.....
തംബുരു.... താനെ ശ്രുതി മീട്ടി...
ഗമരിസ നിസധനി പധമപ രിഗമാ
എൻ തങ്കക്കിനാവിൻ മണിയറയിൽ
തംബുരു താനെ ശ്രുതി മീട്ടി
എൻ തങ്കക്കിനാവിൻ മണിയറയിൽ
താളലയങ്ങൾ പീലി വിടർത്തിയെൻ
സങ്കൽപത്തിൻ നന്തുണിയിൽ....
മണിത്തംബുരു താനെ ശ്രുതി മീട്ടി...
പൂജിച്ച വീണയിൽ പൂവുകൾ വിടരാൻ
വ്രതവും ധ്യാനവും നോറ്റൊരു കാലം
ഗന്ധർവ്വ കിന്നരി ജനിനാദവുമായ്
വസന്തമാ വഴി വന്നു
അന്നെന്റെ മൗനം എന്നോടു മന്ത്രിച്ചു
എവിടെയായിരുന്നു ഇതുവരെ എവിടെയായിരുന്നു
തംബുരു താനെ ശ്രുതി മീട്ടി.....
ആലില ദീപങ്ങൾ ആരതി ഉഴിയും
അനുഭൂതികളുടെ അമ്പലനടയിൽ
അർദ്ധനാരീശ്വര പ്രതിമയുണർന്നു
അനുഗ്രഹങ്ങൾ വിടർന്നു
ഇന്നെന്റെ ഹൃദയം ധന്യാസി പാടുന്നു...
അതിനു താളമിടാൻ മനസ്സൊരു
മൃദംഗമായിടുന്നു
തംബുരു താനെ ശ്രുതി മീട്ടി
എൻ തങ്കക്കിനാവിൻ മണിയറയിൽ
താളലയങ്ങൾ പീലി വിടർത്തിയെൻ
സങ്കൽപത്തിൻ നന്തുണിയിൽ....
മണിത്തംബുരു താനെ ശ്രുതി മീട്ടി
എൻ തങ്കക്കിനാവിൻ മണിയറയിൽ......
ā...ā....ā.....
taṁburu.... tānĕ śrudi mīṭṭi...
gamarisa nisadhani padhamaba rigamā
ĕn daṅgakkināvin maṇiyaṟayil
taṁburu tānĕ śrudi mīṭṭi
ĕn daṅgakkināvin maṇiyaṟayil
tāḽalayaṅṅaḽ pīli viḍarttiyĕn
saṅgalbattin nanduṇiyil....
maṇittaṁburu tānĕ śrudi mīṭṭi...
pūjicca vīṇayil pūvugaḽ viḍarān
vradavuṁ dhyānavuṁ noṭrŏru kālaṁ
gandharvva kinnari janinādavumāy
vasandamā vaḻi vannu
annĕnṟĕ maunaṁ ĕnnoḍu mandriccu
ĕviḍĕyāyirunnu iduvarĕ ĕviḍĕyāyirunnu
taṁburu tānĕ śrudi mīṭṭi.....
ālila dībaṅṅaḽ āradi uḻiyuṁ
anubhūdigaḽuḍĕ ambalanaḍayil
arddhanārīśvara pradimayuṇarnnu
anugrahaṅṅaḽ viḍarnnu
innĕnṟĕ hṛdayaṁ dhanyāsi pāḍunnu...
adinu tāḽamiḍān manassŏru
mṛdaṁgamāyiḍunnu
taṁburu tānĕ śrudi mīṭṭi
ĕn daṅgakkināvin maṇiyaṟayil
tāḽalayaṅṅaḽ pīli viḍarttiyĕn
saṅgalbattin nanduṇiyil....
maṇittaṁburu tānĕ śrudi mīṭṭi
ĕn daṅgakkināvin maṇiyaṟayil......