Tamburaatti

തമ്പുരാട്ടി
Work
Year
Language

തമ്പുരാട്ടി നിനക്കൊരു താലിപ്പൂ തീര്‍ക്കുവാനൊരു
തങ്കനാണ്യം കടം വാങ്ങി തിരിച്ചു വന്നു
നീയെന്നോ സുമംഗലിയായതെന്നോ
നിന്‍റെ സീമന്തരേഖ കുങ്കുമം അണിഞ്ഞതെന്നോ
തമ്പുരാട്ടി നിനക്കൊരു താലിപ്പൂ തീര്‍ക്കുവാനൊരു
തങ്കനാണ്യം കടം വാങ്ങി തിരിച്ചു വന്നു

ഇന്ദുലേഖ പോലെഴും നിന്‍ നെറ്റിയില്‍
ഞാന്‍ പണ്ടൊരു ചന്ദനക്കുറി വരച്ചു
അപ്പോള്‍ നിന്‍ മിഴിയിലൂറി നിന്നൊരാനന്ദ ബാഷ്പബിന്ദു
എന്‍റെ ചിപ്പിയിലേറ്റു വാങ്ങി തപസ്സിരുന്നു
ഞാന്‍ എന്തിനോ തപസ്സിരുന്നു

തമ്പുരാട്ടി നിനക്കൊരു താലിപ്പൂ തീര്‍ക്കുവാനൊരു
തങ്കനാണ്യം കടം വാങ്ങി തിരിച്ചു വന്നു

പിന്നിയിട്ട നിന്‍ മുടിയില്‍ പൊന്നിലഞ്ഞിപ്പൂ ചൂടി
നിന്നെ ഞാന്‍ അലങ്കരിച്ചു
അപ്പോള്‍ നമ്രമുഖിയായി മണ്ണില്‍ കാല്‍നഖം കൊണ്ടെഴുതും
നിന്റെ രൂപം നെഞ്ചിലേറ്റി തപസ്സിരുന്നു ഞാന്‍
എന്തിനോ തപസ്സിരുന്നു

(തമ്പുരാട്ടി നിനക്കൊരു)

tamburāṭṭi ninakkŏru tālippū tīrkkuvānŏru
taṅganāṇyaṁ kaḍaṁ vāṅṅi tiriccu vannu
nīyĕnno sumaṁgaliyāyadĕnno
ninṟĕ sīmandarekha kuṅgumaṁ aṇiññadĕnno
tamburāṭṭi ninakkŏru tālippū tīrkkuvānŏru
taṅganāṇyaṁ kaḍaṁ vāṅṅi tiriccu vannu

indulekha polĕḻuṁ nin nĕṭriyil
ñān paṇḍŏru sandanakkuṟi varaccu
appoḽ nin miḻiyilūṟi ninnŏrānanda bāṣpabindu
ĕnṟĕ sippiyileṭru vāṅṅi tabassirunnu
ñān ĕndino tabassirunnu

tamburāṭṭi ninakkŏru tālippū tīrkkuvānŏru
taṅganāṇyaṁ kaḍaṁ vāṅṅi tiriccu vannu

pinniyiṭṭa nin muḍiyil pŏnnilaññippū sūḍi
ninnĕ ñān alaṅgariccu
appoḽ namramukhiyāyi maṇṇil kālnakhaṁ kŏṇḍĕḻuduṁ
ninṟĕ rūbaṁ nĕñjileṭri tabassirunnu ñān
ĕndino tabassirunnu

(tamburāṭṭi ninakkŏru)