Tamburaattee nin kottaarattil

തമ്പുരാട്ടീ നിന്‍ കൊട്ടാരത്തില്‍
Work
Year
Language

തമ്പുരാട്ടീ നിന്റെ കൊട്ടാരത്തിൽ രതി-
പ്പൊൻപാവയാടും അന്തപ്പുരത്തിൽ
വന്നുവെങ്കിൽ താളമായി നിൻ
പൊന്നും ചിലമ്പിനെ പുൽകിയെങ്കിൽ
(തമ്പുരാട്ടി...)

പൂത്തിറങ്ങും പൂത്തു പൂത്തിറങ്ങും
നക്ഷത്രവാനം പൂത്തിറങ്ങും
ആപാദചൂഡം രോമാഞ്ചക്കുളിരിൽ
ആറാടും തിരുമേനി
നിന്നോമൽമഞ്ചത്തിൽ
മന്ദാരമണം പൊങ്ങും
ഭൂപാളം പാടും പുലർകാലം വന്നാൽ
ആ ഗന്ധം ഞാൻ ചൂടും ഹാ
(തമ്പുരാട്ടി...)

മേഘമാടും രാഗമേഘമാടും
രാവായ പൊന്മയിൽ പീലി നീർത്തും
പൊന്നും നിലാവിൽ കണ്ണാടിത്തെളിമ
മിന്നീടും നിൻ കവിളിൽ നീയെന്ന മണിവീണ
നീലാംബരി ചൊരിയും
ആ സ്വർണ്ണനിമിഷപൂമ്പാറ്റകൾക്കെൻ
ആത്മാവിലിടം നൽകും ഞാൻ
(തമ്പുരാട്ടി...)

tamburāṭṭī ninṟĕ kŏṭṭārattil radi-
ppŏnpāvayāḍuṁ andappurattil
vannuvĕṅgil tāḽamāyi nin
pŏnnuṁ silambinĕ pulgiyĕṅgil
(tamburāṭṭi...)

pūttiṟaṅṅuṁ pūttu pūttiṟaṅṅuṁ
nakṣatravānaṁ pūttiṟaṅṅuṁ
ābādasūḍaṁ romāñjakkuḽiril
āṟāḍuṁ tirumeni
ninnomalmañjattil
mandāramaṇaṁ pŏṅṅuṁ
bhūbāḽaṁ pāḍuṁ pulargālaṁ vannāl
ā gandhaṁ ñān sūḍuṁ hā
(tamburāṭṭi...)

meghamāḍuṁ rāgameghamāḍuṁ
rāvāya pŏnmayil pīli nīrttuṁ
pŏnnuṁ nilāvil kaṇṇāḍittĕḽima
minnīḍuṁ nin kaviḽil nīyĕnna maṇivīṇa
nīlāṁbari sŏriyuṁ
ā svarṇṇanimiṣabūmbāṭragaḽkkĕn
ātmāviliḍaṁ nalguṁ ñān
(tamburāṭṭi...)