തമ്പുരാനേ ചാത്തന്‍ തമ്പുരാനേ
മഹിഷത്തില്‍ എഴുന്നള്ളൂ തമ്പുരാനേ
കാനാടിച്ചാത്തന്‍ പൊന്നമ്പലത്തില്‍
കുടികൊള്ളും ശക്തിപുത്ര തമ്പുരാനേ
കോപിച്ചാല്‍ ധ്യാനത്താല്‍ കളിച്ചുരസിച്ചിരിക്കുന്ന
കാലിക്കോല്‍ കയ്യിലുള്ള തമ്പുരാനേ
ഭക്തന്മാര്‍ക്കൊക്കെയും കരുണക്കൈ നീട്ടുന്ന
അല്‍ഭുതമൂര്‍ത്തിയാം തമ്പുരാനേ
ആ......
കള്ളുണ്ട് തവിടുണ്ട് വെറ്റില തരാനാളുണ്ട്
തിരകെട്ടിയാടാന്‍ തിരുമന്നാരും
ബലിക്കല്ലിന്‍ രക്തത്തില്‍ തലനീട്ടി നില്‍ക്കുന്ന
ബലിതൃപ്തിക്കായ് പൂവന്‍ കോഴിയുണ്ട്