Tallaanum kollaanum neeyaaru moodhaa

തള്ളാനും കൊള്ളാനും നീയാരു മൂഢാ
Work
Year
Language

തള്ളാനും കൊള്ളാനും നീയാരുമൂഢാ?
വല്ലാത്ത വ്യാമോഹമല്ലോ മനസ്സില്‍
വേണ്ട വേണ്ട വിഷാദം സഹോദരീ
അള്ളാഹുവിന്‍ പാദതാരില്‍പ്പതിക്കു
തള്ളില്ലൊരാളും തടയില്ലൊരാളും

മരുഭൂവില്‍ പാ‍ന്ഥനു തണലാകുമള്ളാ
ഇണപോയ കുരുവിക്കും തുണയാകുമള്ളാ

മുത്തുനബി മുഹമ്മദ് മുസ്തഫാ മുന്നം
മെക്കയില്‍ ജന്മമെടുത്ത നാളില്‍
പിതാവബ്ദുള്ള മണ്മറഞ്ഞു
മാതാവാമിനയും വേര്‍പിരിഞ്ഞു
അള്ളാഹുവിന്‍ കല്‍പ്പനയായ്
ഹലിമാവിന്‍ കണ്മണിയായ്

അബൂതാലിബിന്‍ പോറ്റുപൊന്മകനായ്
വളര്‍ന്നതുപോലെ
കൈവന്ന നിന്‍ കുഞ്ഞു കനിയായ് വളരാന്‍
കനിവോടെ വഴികാട്ടും കരുണാസ്വരൂപന്‍
മാതാപിതാക്കള്‍ക്കും ആദിപിതാവാം
ആധാരമാ റസൂലള്ളാഹുവല്ലോ

taḽḽānuṁ kŏḽḽānuṁ nīyārumūḍhā?
vallātta vyāmohamallo manassil
veṇḍa veṇḍa viṣādaṁ sahodarī
aḽḽāhuvin pādadārilppadikku
taḽḽillŏrāḽuṁ taḍayillŏrāḽuṁ

marubhūvil pāndhanu taṇalāgumaḽḽā
iṇaboya kuruvikkuṁ tuṇayāgumaḽḽā

muttunabi muhammat mustaphā munnaṁ
mĕkkayil janmamĕḍutta nāḽil
pidāvabduḽḽa maṇmaṟaññu
mādāvāminayuṁ verbiriññu
aḽḽāhuvin kalppanayāy
halimāvin kaṇmaṇiyāy

abūdālibin poṭrubŏnmaganāy
vaḽarnnadubolĕ
kaivanna nin kuññu kaniyāy vaḽarān
kanivoḍĕ vaḻigāṭṭuṁ karuṇāsvarūban
mādābidākkaḽkkuṁ ādibidāvāṁ
ādhāramā ṟasūlaḽḽāhuvallo