Taliraninyanyau malaraninyanyau

തളിരണിഞ്ഞു മലരണിഞ്ഞു
Work
Year
Language

തളിരണിഞ്ഞു മലരണിഞ്ഞു പ്രണയമന്ദാരം
തഴുകി നീയെൻ കവിളിലുണർത്തി മദനസിന്ദൂരം (തളിരണിഞ്ഞു)

ഹൃദയവീണയിൽ നീയുണർത്തി
മധുര സംഗീതം
അനുരാഗ മധുഗീതം
കരളിനുള്ളിൽ നീ കൊളുത്തി
കനക മണി ദീപം
നവ പുളക സുമഹാരം (തളിരണിഞ്ഞു)

കദനസീമയിൽ നീയണഞ്ഞു
ശിശിര ശശി പോലെ
ഒരു മൃദുല മലർ പോലെ
പ്രിയതമാ ഞാൻ കേട്ടുണർന്നു
സരള സല്ലാപം
നിൻ സരസ സല്ലാപം (തളിരണിഞ്ഞു)

ആ...ആ...

taḽiraṇiññu malaraṇiññu praṇayamandāraṁ
taḻugi nīyĕn kaviḽiluṇartti madanasindūraṁ (taḽiraṇiññu)

hṛdayavīṇayil nīyuṇartti
madhura saṁgīdaṁ
anurāga madhugīdaṁ
karaḽinuḽḽil nī kŏḽutti
kanaga maṇi dībaṁ
nava puḽaga sumahāraṁ (taḽiraṇiññu)

kadanasīmayil nīyaṇaññu
śiśira śaśi polĕ
ŏru mṛdula malar polĕ
priyadamā ñān keṭṭuṇarnnu
saraḽa sallābaṁ
nin sarasa sallābaṁ (taḽiraṇiññu)

ā...ā...