Talakku mugalil

തലക്കു മുകളിൽ
Year
Language

തലയ്ക്കുമുകളില്‍ വെണ്‍കൊറ്റക്കുട പിടിച്ചു നില്‍ക്കും മാനം
വിലയ്ക്കു വാങ്ങി ഞാന്‍ - പൊന്നും
വിലയ്ക്കു വാങ്ങി ഞാന്‍
(തലയ്ക്കുമുകളില്‍ )

നാടായ നാടെല്ലാം എന്റെ സ്വന്തം
വീടായ വീടെല്ലാം എന്റെ സ്വന്തം
(നാടായ)
നക്ഷത്രപ്പൂപോലെ നാണിച്ചു പൊന്തുന്ന
നാളികലോചന എന്റെ സ്വന്തം
(നക്ഷത്രപ്പൂ)

കോടീശ്വരനല്ലേ - ഞാനൊരു
കോടീശ്വരനല്ലേ
(തലയ്ക്കുമുകളില്‍ )

ഓടുന്ന കാറുകള്‍ പാറും വിമാനങ്ങള്‍
ഓലിയിട്ടെത്തുന്നു തീവണ്ടികള്‍
(ഓടുന്ന)
എല്ലാമെന്‍ സ്വത്തുകള്‍
ഇല്ലൊരു പാടു്ണറും
ഞാനാണു രാജാവും നേതാവും
(എല്ലാമെന്‍)

കോടീശ്വരനല്ലേ - ഞാനൊരു
കോടീശ്വരനല്ലേ
(തലയ്ക്കുമുകളില്‍ )

ഞാനൊന്നു നോക്കിയാല്‍ സൂര്യനുദിച്ചിടും
ഞാന്‍ ചൊന്നാല്‍ ചന്ദ്രനിറങ്ങി വരും
(ഞാനൊന്നു)
എല്ലാ പുറമ്പോക്കും പാവങ്ങള്‍ക്കേകിടും
പിന്നെപ്പോയു് ചന്ദ്രനില്‍ താമസിക്കും
(എല്ലാ പുറമ്പോക്കും)

കോടീശ്വരനല്ലേ - ഞാനൊരു
കോടീശ്വരനല്ലേ
(തലയ്ക്കുമുകളില്‍ )

talaykkumugaḽil vĕṇgŏṭrakkuḍa piḍiccu nilkkuṁ mānaṁ
vilaykku vāṅṅi ñān - pŏnnuṁ
vilaykku vāṅṅi ñān
(talaykkumugaḽil )

nāḍāya nāḍĕllāṁ ĕnṟĕ svandaṁ
vīḍāya vīḍĕllāṁ ĕnṟĕ svandaṁ
(nāḍāya)
nakṣatrappūbolĕ nāṇiccu pŏndunna
nāḽigalosana ĕnṟĕ svandaṁ
(nakṣatrappū)

koḍīśvaranalle - ñānŏru
koḍīśvaranalle
(talaykkumugaḽil )

oḍunna kāṟugaḽ pāṟuṁ vimānaṅṅaḽ
oliyiṭṭĕttunnu tīvaṇḍigaḽ
(oḍunna)
ĕllāmĕn svattugaḽ
illŏru pāḍu്ṇaṟuṁ
ñānāṇu rājāvuṁ nedāvuṁ
(ĕllāmĕn)

koḍīśvaranalle - ñānŏru
koḍīśvaranalle
(talaykkumugaḽil )

ñānŏnnu nokkiyāl sūryanudicciḍuṁ
ñān sŏnnāl sandraniṟaṅṅi varuṁ
(ñānŏnnu)
ĕllā puṟambokkuṁ pāvaṅṅaḽkkegiḍuṁ
pinnĕppoyu് sandranil tāmasikkuṁ
(ĕllā puṟambokkuṁ)

koḍīśvaranalle - ñānŏru
koḍīśvaranalle
(talaykkumugaḽil )