Tala saaykkaan

തല ചായ്ക്കാന്‍
Year
Language

തല ചായ്ക്കാനൊരു താഴ്വാരം
നീലാകാശം മണിമേട
ഋതുമതിരാവിനു ഞൊറിഞ്ഞുടുക്കാന്‍
നല്ല വെണ്ണിലാക്കോടിയും മിന്നും താലിയും
(തല)

തൂവല്‍ കുടഞ്ഞു വിണ്ണില്‍പ്പറന്നു
പാടാന്‍ പിറന്ന പൈങ്കിളീ
കരളില്‍ നിറഞ്ഞു മിഴികള്‍ തുളുമ്പി
ഒഴുകുന്നു നിന്‍റെ പാട്ടുകള്‍
കൂടെ പാടാം ഞങ്ങള്‍ സ്നേഹസങ്കീര്‍ത്തനം
കണ്ണില്ലെങ്കിലുമെന്നും കാണും അഴകേ നിന്‍ മുഖം
(തല)

ഇനിയെന്തുവേണമിനിയെന്തുവേണം
കരളിന്‍‍ കുരുന്നു ശാരികേ
പകരുന്നു ഞങ്ങളീ ജന്മമാകെ
ഇനിയെന്തു വേണമോമലേ
നിന്നെ കാണാന്‍ കൊതിയായ് സ്നേഹസൗന്ദര്യമേ
നീയൊന്നു തൊടുമ്പോള്‍
നിനവുകള്‍ നിറയെ കാണാക്കാഴ്ചകള്‍
(തല)

tala sāykkānŏru tāḻvāraṁ
nīlāgāśaṁ maṇimeḍa
ṛtumadirāvinu ñŏṟiññuḍukkān
nalla vĕṇṇilākkoḍiyuṁ minnuṁ tāliyuṁ
(tala)

tūval kuḍaññu viṇṇilppaṟannu
pāḍān piṟanna paiṅgiḽī
karaḽil niṟaññu miḻigaḽ tuḽumbi
ŏḻugunnu ninṟĕ pāṭṭugaḽ
kūḍĕ pāḍāṁ ñaṅṅaḽ snehasaṅgīrttanaṁ
kaṇṇillĕṅgilumĕnnuṁ kāṇuṁ aḻage nin mukhaṁ
(tala)

iniyĕnduveṇaminiyĕnduveṇaṁ
karaḽin kurunnu śārige
pagarunnu ñaṅṅaḽī janmamāgĕ
iniyĕndu veṇamomale
ninnĕ kāṇān kŏdiyāy snehasaundaryame
nīyŏnnu tŏḍumboḽ
ninavugaḽ niṟayĕ kāṇākkāḻsagaḽ
(tala)