Taippooyakkaavadiyaattam

തൈപ്പൂയക്കാവടിയാട്ടം
Year
Language

തൈപ്പൂയകാവടിയാട്ടം തങ്കമയില്‍പ്പീലിയാട്ടം..
മനസ്സിലെ അമ്പലത്തില്‍ തേരോട്ടം...
മാരമഹോത്സവത്തിന്‍ തേരോട്ടം...

കണ്ണാടിപോലെമിന്നും കാഞ്ചീപുരംസാരി ചുറ്റി
കഴുത്തില്‍ കവിതചൊല്ലും കല്ലുമണിമാല ചാര്‍ത്തി..
അന്നംപോല്‍ നടന്നുപോകും അഭിരാമീ.. നിന്റെ
ആരാമമൊന്നു കാണാന്‍ മോഹമായി..
എനിക്കു മോഹമായി....

കണ്ണിനാല്‍ കല്ലെറിയും കാമസേനേ നിന്‍ അഴകില്‍
കാണാത്ത കഥകളിതന്‍ മുദ്രകള്‍ ഞാന്‍ കണ്ടുവല്ലോ..
കരളിലെ മതിലകത്ത് പമ്പമേളം.. പിന്നെ
കല്യാണപ്പന്തലിലെ തകിലുമേളം... നല്ലതകിലുമേളം...

taippūyagāvaḍiyāṭṭaṁ taṅgamayilppīliyāṭṭaṁ..
manassilĕ ambalattil teroṭṭaṁ...
māramahotsavattin deroṭṭaṁ...

kaṇṇāḍibolĕminnuṁ kāñjīburaṁsāri suṭri
kaḻuttil kavidasŏlluṁ kallumaṇimāla sārtti..
annaṁpol naḍannuboguṁ abhirāmī.. ninṟĕ
ārāmamŏnnu kāṇān mohamāyi..
ĕnikku mohamāyi....

kaṇṇināl kallĕṟiyuṁ kāmasene nin aḻagil
kāṇātta kathagaḽidan mudragaḽ ñān kaṇḍuvallo..
karaḽilĕ madilagatt pambameḽaṁ.. pinnĕ
kalyāṇappandalilĕ tagilumeḽaṁ... nalladagilumeḽaṁ...