Taidaidaga taidaidom

തൈതൈതക തൈതൈതോം
Work
Year
Language

O.... O......

ഓ... ഓ...
തൈതൈതക തൈതൈതോം
തൈതൈതക തകതിമിതോം
ഓളങ്ങളില്‍ ഓടട്ടെ ഓടം കളിയാടട്ടെ
കളിയാടിവരാം
തെങ്ങുകള്‍ മാവുകള്‍ തിങ്ങിയ കാവുകള്‍
എങ്ങുമിണങ്ങിയ തീരത്തില്‍

തൈതൈതക തൈതൈതോം
തൈതൈതക തകതിമിതോം
തെക്കുതെക്കൊരു കുന്നുണ്ട്
തെങ്ങുകള്‍ തിങ്ങിയ കാവുണ്ട്
അക്കരയ്ക്കുകടക്കണ്ടേ വെക്കം പുഴകളതെത്താപ്പുഴകള്‍
കടക്കാനിക്കരെ നിക്കണ്ടേ?

തൈതൈതക തൈതൈതോം
തൈതൈതക തകതിമിതോം
വേഗമൊന്നവിടെത്തുമ്പോള്‍ വേറില്‍ വീടുകള്‍ പൂകുമ്പോള്‍
നാളെയുത്സവമാകുമ്പോള്‍
ആളുകള്‍ പൊരുളുകള്‍ ആര്‍പ്പുകള്‍ കുരവകള്‍
അല്‍ഭുത സദ്യതകര്‍ക്കുമ്പോള്‍

തൈതൈതക തൈതൈതോം
തൈതൈതക തകതിമിതോം
കേവഞ്ചികള്‍ മുങ്ങിപ്പോയ് കേരചന്തം കണ്ടിട്ടെ
കേരളക്കരയങ്ങിട്ടേ
കൊഞ്ചും കുയിലുകള്‍ തഞ്ചും വയലുകള്‍
നഞ്ചകള്‍ പുഞ്ചകള്‍ പിന്നിട്ടേ
തൈതൈതക തൈതൈതോം
തൈതൈതക തകതിമിതോം

O.... O......

o... o...
taidaidaga taidaidoṁ
taidaidaga tagadimidoṁ
oḽaṅṅaḽil oḍaṭṭĕ oḍaṁ kaḽiyāḍaṭṭĕ
kaḽiyāḍivarāṁ
tĕṅṅugaḽ māvugaḽ tiṅṅiya kāvugaḽ
ĕṅṅumiṇaṅṅiya tīrattil

taidaidaga taidaidoṁ
taidaidaga tagadimidoṁ
tĕkkudĕkkŏru kunnuṇḍ
tĕṅṅugaḽ tiṅṅiya kāvuṇḍ
akkaraykkugaḍakkaṇḍe vĕkkaṁ puḻagaḽadĕttāppuḻagaḽ
kaḍakkānikkarĕ nikkaṇḍe?

taidaidaga taidaidoṁ
taidaidaga tagadimidoṁ
vegamŏnnaviḍĕttumboḽ veṟil vīḍugaḽ pūgumboḽ
nāḽĕyutsavamāgumboḽ
āḽugaḽ pŏruḽugaḽ ārppugaḽ kuravagaḽ
albhuda sadyadagarkkumboḽ

taidaidaga taidaidoṁ
taidaidaga tagadimidoṁ
kevañjigaḽ muṅṅippoy kerasandaṁ kaṇḍiṭṭĕ
keraḽakkarayaṅṅiṭṭe
kŏñjuṁ kuyilugaḽ tañjuṁ vayalugaḽ
nañjagaḽ puñjagaḽ pinniṭṭe
taidaidaga taidaidoṁ
taidaidaga tagadimidoṁ