Tagiladi taalavumaay

തകിലടി താളവുമായ്‌
Year
Language

തകിലടി താളവുമായ് ഇടനെഞ്ചോരം
കുറുകുഴല്‍ വിളിയോടെ ഒരു മംഗളമേളമിതാ
ആളിപ്പടരും അതിമോഹവുമായ്
ആരും കാണാ ചില ജാലവുമായ്
എങ്ങെങ്ങും പൊങ്ങുന്നേ പുത്തന്‍പുതുഘോഷം
എല്ലാരും നെഞ്ചേറ്റും മായക്കളിയാട്ടം
നമ്മള്‍ തന്നുള്ളിലെ നന്മതിന്മകള്‍ ആടും മുടിയാട്ടം
തകിലടി............

എങ്ങെങ്ങും തീരാത്തിരയാളുന്നു
എപ്പോളും നെഞ്ചില്‍ കടലാളുന്നു
പലകോലം കെട്ടിയാടുന്നു ഈ നമ്മള്‍ പണ്ടേ
ചിലതെല്ലാം സ്വന്തമാക്കുന്നു
ഏതേതോ മോഹമാം ഞാണിന്മേലാടിനാം
ജന്മത്തിന്നൂടുവഴി തേടും
നേട്ടങ്ങള്‍ കോട്ടങ്ങള്‍
മനസ്സിലുണരും അഴലിലുയരും ഗാനങ്ങള്‍
തകിലടി.........

കണ്ണീരിന്‍ കയ്പ്പും മധുവാകുന്നു
കരള്‍ ചൂടും സ്വപ്നം കതിരാകുന്നു
ഒരുമൂടല്‍ മഞ്ഞുകാലം പോല്‍ ഈ കോടയില്‍ മൂടി
കനവാകെ കാറ്റുവീശുന്നു
ഓരോരോ വേഷമായ് കണ്ടേ നിന്‍ ദോഷമായ്
അന്യോന്യം തേടിയലയുമ്പോള്‍
ലാഭങ്ങള്‍ ചേതങ്ങള്‍ വെറുതേ വെറുതേ
മനസ്സിലുരുകും പാപങ്ങള്‍
തകിലടി.........

tagilaḍi tāḽavumāy iḍanĕñjoraṁ
kuṟuguḻal viḽiyoḍĕ ŏru maṁgaḽameḽamidā
āḽippaḍaruṁ adimohavumāy
āruṁ kāṇā sila jālavumāy
ĕṅṅĕṅṅuṁ pŏṅṅunne puttanpudughoṣaṁ
ĕllāruṁ nĕñjeṭruṁ māyakkaḽiyāṭṭaṁ
nammaḽ tannuḽḽilĕ nanmadinmagaḽ āḍuṁ muḍiyāṭṭaṁ
tagilaḍi............

ĕṅṅĕṅṅuṁ tīrāttirayāḽunnu
ĕppoḽuṁ nĕñjil kaḍalāḽunnu
palagolaṁ kĕṭṭiyāḍunnu ī nammaḽ paṇḍe
siladĕllāṁ svandamākkunnu
ededo mohamāṁ ñāṇinmelāḍināṁ
janmattinnūḍuvaḻi teḍuṁ
neṭṭaṅṅaḽ koṭṭaṅṅaḽ
manassiluṇaruṁ aḻaliluyaruṁ gānaṅṅaḽ
tagilaḍi.........

kaṇṇīrin kayppuṁ madhuvāgunnu
karaḽ sūḍuṁ svapnaṁ kadirāgunnu
ŏrumūḍal maññugālaṁ pol ī koḍayil mūḍi
kanavāgĕ kāṭruvīśunnu
ororo veṣamāy kaṇḍe nin doṣamāy
anyonyaṁ teḍiyalayumboḽ
lābhaṅṅaḽ sedaṅṅaḽ vĕṟude vĕṟude
manassiluruguṁ pābaṅṅaḽ
tagilaḍi.........