തകരുകയോ സകലമെന്റെ ജീവിതാശകള്‍ !
മാറി മാറി വിധിയുമെന്‍ വിരോധിയാകയോ
അറിവതാരെന്‍ ഹൃദയവ്യഥകള്‍ കേള്‍പ്പതാരുവാന്‍
ആകെ തകരുകയോ.....
വിണ്ണില്‍ വാണു ഞാന്‍ സ്വപ്നമധുരമനസ്സിനാല്‍
കണ്ണും കരളും കുളിരെ സുഖമായ് കണ്ടതെല്ലാം മായമെന്നായ്
കണ്ണുനീരില്‍ കനത്ത മാല കരുണയോടെ വാങ്ങി
ഏഴയെന്റെ ഏകദേവനഭയമരുളുമോ ദേവാ