Taccoliyomana

തച്ചോളിയോമന
Year
Language

തച്ചോളി ഓമനക്കുഞ്ഞൊതേനന്‍
നാടിന് നായകന്‍ ആയിരുന്നു
വീടിന് മണിവിളക്കായിരുന്നു
നാടിന് തൊടുകുറി ആയിരുന്നു

പതിനെട്ടടവും പറന്നുവെട്ടും പിന്നെ
പമ്പരം പാഞ്ഞ് തിരിഞ്ഞുവെട്ടും
കതിരൂര്‍‌ഗുരുക്കള്‍‌തന്‍ ഗര്‍വ്വകറ്റാന്‍
അങ്കം കുറിച്ചല്ലോ പണ്ടൊതേനന്‍

അടവുകള്‍ പതിനെട്ടും വെട്ടി പിന്നെ
പൂഴിക്കടകന്‍ മറിഞ്ഞുവെട്ടി
വിജയശ്രീയോടെ മടങ്ങുംനേരം
മറയത്തു നിന്നൊരു മായന്‍‌കുട്ടി

ചതിയില്‍ വെടിവച്ചു നെറ്റിയിന്മേല്‍
ചെഞ്ചോരക്കുറിയുമായ് വന്നൊതേനന്‍
തച്ചോളിക്കോലായില്‍ എത്തി പിന്നെ
തന്നുടെ കത്തിയെടുത്തു നീട്ടി

പൊന്മകനമ്പാടിയ്ക്കേകി ഒതേനന്‍
മടിയില്‍ തലവച്ചു മരിച്ചു വീരന്‍
ആ അമ്പാടിക്കിന്നല്ലോ കച്ചകെട്ട്
തച്ചോളിക്കളരിയില്‍ കച്ചകെട്ട്

taccoḽi omanakkuññŏdenan
nāḍin nāyagan āyirunnu
vīḍin maṇiviḽakkāyirunnu
nāḍin dŏḍuguṟi āyirunnu

padinĕṭṭaḍavuṁ paṟannuvĕṭṭuṁ pinnĕ
pambaraṁ pāññ tiriññuvĕṭṭuṁ
kadirūr‌gurukkaḽ‌tan garvvagaṭrān
aṅgaṁ kuṟiccallo paṇḍŏdenan

aḍavugaḽ padinĕṭṭuṁ vĕṭṭi pinnĕ
pūḻikkaḍagan maṟiññuvĕṭṭi
vijayaśrīyoḍĕ maḍaṅṅuṁneraṁ
maṟayattu ninnŏru māyan‌kuṭṭi

sadiyil vĕḍivaccu nĕṭriyinmel
sĕñjorakkuṟiyumāy vannŏdenan
taccoḽikkolāyil ĕtti pinnĕ
tannuḍĕ kattiyĕḍuttu nīṭṭi

pŏnmaganambāḍiykkegi ŏdenan
maḍiyil talavaccu mariccu vīran
ā ambāḍikkinnallo kaccagĕṭṭ
taccoḽikkaḽariyil kaccagĕṭṭ