Taccoli kalarikku

തച്ചോളി കളരിക്കു
Year
Language

തച്ചോളിക്കളരിക്ക് തങ്കവാളു നേടിവരും
അമ്പാടിച്ചേവകര്‍ക്ക് താലപ്പൊലി...
മാലിലോ മാലിലോ മാലിലോ താലപ്പൊലി
താലത്തില്‍ വെറ്റില താമരത്തളിര്‍വെറ്റില
താളത്തില്‍ ചോടുവച്ച് താലപ്പൊലി
മാലിലോ താലപ്പൊലി...
(തച്ചോളി)

അങ്കത്തിന്‍ കച്ചയവന്‍ നീക്കിവരും നേരത്ത്
ആയിരംതിരിയുഴിഞ്ഞ് താലപ്പൊലി...
താലപ്പൊലി - പൊലിക്കും താലപ്പൊലി...
മുറിവിന്റെ മുദ്രയുള്ള വിരിമാറില്‍ ചാര്‍ത്തുവാന്‍
മുല്ലപ്പൂമാലയുമായ് താലപ്പൊലി...
താലപ്പൊലി... താലപ്പൊലി...
(തച്ചോളി)

പൊന്‍‌കുടത്തില്‍ പൂക്കുല മുറ്റത്തെല്ലാം നാക്കില
നാക്കിലയില്‍ നാലുംവച്ചു താലപ്പൊലി...
താലപ്പൊലി - മാലിലോ താലപ്പൊലി...
കാത്തുകാത്തു കാത്തിരിക്കും പെണ്ണിന്റെ കണ്ണുകൊണ്ട്
കസ്തൂരിച്ചാറു പൂശി താലപ്പൊലി...
താലപ്പൊലി... താലപ്പൊലി...
(തച്ചോളി)

taccoḽikkaḽarikk taṅgavāḽu neḍivaruṁ
ambāḍiccevagarkk tālappŏli...
mālilo mālilo mālilo tālappŏli
tālattil vĕṭrila tāmarattaḽirvĕṭrila
tāḽattil soḍuvacc tālappŏli
mālilo tālappŏli...
(taccoḽi)

aṅgattin kaccayavan nīkkivaruṁ neratt
āyiraṁtiriyuḻiññ tālappŏli...
tālappŏli - pŏlikkuṁ tālappŏli...
muṟivinṟĕ mudrayuḽḽa virimāṟil sārttuvān
mullappūmālayumāy tālappŏli...
tālappŏli... tālappŏli...
(taccoḽi)

pŏn‌kuḍattil pūkkula muṭrattĕllāṁ nākkila
nākkilayil nāluṁvaccu tālappŏli...
tālappŏli - mālilo tālappŏli...
kāttugāttu kāttirikkuṁ pĕṇṇinṟĕ kaṇṇugŏṇḍ
kastūriccāṟu pūśi tālappŏli...
tālappŏli... tālappŏli...
(taccoḽi)