Tabasvini

തപസ്വിനി
Work
Year
Language

തപസ്വിനീ തപസ്വിനീ
പ്രേമതപസ്വിനീ
എന്തിനെന്‍ ബാഷ്പതടാകത്തില്‍ നീയൊരു
ചന്ദനത്തോണിയില്‍ വന്നൂ
തപസ്വിനീ തപസ്വിനീ
പ്രേമതപസ്വിനീ

മൂകസങ്കല്പങ്ങള്‍ മുഖം പൊത്തി നില്‍ക്കുമീ
ഏകാന്ത തപോവനത്തില്‍
ഭൂമിയും സ്വര്‍ഗ്ഗവും കൂട്ടിയിണക്കുവാന്‍
മേനകയായ് നീ വന്നൂ. (തപസ്വിനീ)

ഈ നിശാഗന്ധി തന്‍ വാടിയ ചില്ലയില്‍
രോമാഞ്ച പുഷ്പം വിടരുകില്ലാ
ലജ്ജാലോലയായ് ഇനിയുമീ വനികയില്‍
ചിത്രാപൌര്‍ണമി വരുകില്ലാ. (തപസ്വിനീ)

tabasvinī tabasvinī
premadabasvinī
ĕndinĕn bāṣpadaḍāgattil nīyŏru
sandanattoṇiyil vannū
tabasvinī tabasvinī
premadabasvinī

mūgasaṅgalbaṅṅaḽ mukhaṁ pŏtti nilkkumī
egānda tabovanattil
bhūmiyuṁ svarggavuṁ kūṭṭiyiṇakkuvān
menagayāy nī vannū. (tabasvinī)

ī niśāgandhi tan vāḍiya sillayil
romāñja puṣpaṁ viḍarugillā
lajjālolayāy iniyumī vanigayil
sitrābaൌrṇami varugillā. (tabasvinī)