തപസ്സുചെയ്തു തപസ്സുചെയ്തു തപാല്‍ക്കാരന്‍ വന്നല്ലോ
കുത്തും വാക്കാല്‍ നമ്മക്കിന്നൊരു കത്തില്ലെന്നു പറഞ്ഞല്ലോ
കോളമ്പില്‍നിന്നും കോയാശ്ശാനു കോളുകിടക്കണ കത്തുണ്ട്
പാസ്സും ശീട്ടും പലതും പല കടലാസ്സും കത്തിനകത്തുണ്ട്
കടലാസ്സും കത്തിനകത്തുണ്ട്
(തപസ്സു ചെയ്തു)
ബീരാനിക്കാ അത്തറുപൂശി ബിയായാക്കൊരു കത്തുണ്ട്
പരമൂവീനങ്ങ് വിമാനമേറി പറന്നുവന്നൊരു കത്തുണ്ട്
ബീയേക്കാരന്‍ നായരുക്ക് ബിയാത്തോനും കത്തുണ്ട്
കുഞ്ഞമ്മാക്കും കത്തുണ്ടവള്‍ക്കു കുറി കിട്ടീടിണ മട്ടുണ്ട്
കുറി കിട്ടീടിണ മട്ടുണ്ട്
(തപസ്സു ചെയ്തു)
മഞ്ഞസ്സാരിയുടുത്തൊരു കത്ത് മന്നുവിനുണ്ട് മറക്കണ്ട
വക്കിനു കരവെച്ചൊരു കവറ് ബക്കര്‍ക്കുണ്ട് മറക്കണ്ട
ബോര്‍ഡ് സ്കൂളിലെ മിസ്സ്രസ്സിനൊരു കാര്‍ഡിലെഴുതിയ കത്തുണ്ട്
കത്തു പിടിച്ചു കണ്ണുകള്‍ മിന്നണു കത്തിലൊരു ഹിക്കുമത്തുണ്ട്
ആളില്ലാത്തൊരു കൂലുകത്ത് ആളെത്തേടി നടക്കുന്നു
പേരു തെളിയാത്തൊരു വാറണ്ടുണ്ട് പേടിച്ചാളു കടക്കുന്നു
പേടിച്ചാളു കടക്കുന്നു
(തപസ്സു ചെയ്തു)