താരുണ്യപ്പൊയ്കയിൽ നിന്നൊരു
താമരമലർ നുള്ളിയെടുത്തു
മാരന്റെ മാറു നോക്കി മലരമ്പെയ്തു ഞാനെൻ
മാരന്റെ മാറു നോക്കി മലരമ്പെയ്തു (താരുണ്യ...)
കൈ വിരൽ കൊണ്ടെൻ കവിളിൽ നല്ലൊരു
കവിത കുറിച്ചപ്പോൾ
ആനന്ദത്തിൻ ലഹരിയിലറിയാതാടിപ്പാടീ ഞാൻ
കിളിവാതിൽ തുറന്നപ്പോൾ
കളിയാക്കാൻ ചന്ദ്രിക വന്നു നല്ല
കുളിർമുല്ല പൂക്കളാലേ പൂമാരി പെയ്തു തന്റെ
കുളിർമുല്ല പൂക്കളാലേ പൂമാരി പെയ്തു (താരുണ്യ..)
മാനത്തുള്ളൊരു മണിയറ വാതിൽ
പട്ടു കിടക്ക നിവർത്താനായ്
പനിമതിയും വന്നു (താരുണ്യ...)