Taarunyam kinaav neyyunnu

താരുണ്യം കിനാവ്‌ നെയ്യുന്നു
Work
Year
Language

താരുണ്യം കിനാവു നെയ്യുന്നു
ആത്മാവില്‍ നിലാവു പെയ്യുന്നു
നാണം വിരിഞ്ഞു ദേഹം പൊതിഞ്ഞു
കന്നിപ്പൂമണം ഇതു നുകര്‍ന്നോളൂ

ആവേശം ഒരാവേശം ഉണരുകയോ
മോഹങ്ങള്‍ വിടരുകയോ ഒന്നായ്
നീലച്ചിറകുകള്‍ അണിയണിയുയരണം ഒരു ലഹരിയില്‍
ആലാപനമായ് പിന്നെപ്പിന്നെയോ

ആനന്ദം പരമാനന്ദം അറിയുകയോ
ദാഹങ്ങള്‍ വളരുകയോ ഉള്ളില്‍
രാഗത്തിരകളില്‍ ഒഴുകണമിഴുകണം
ഒരു കണികയോ ഇളകണം ഉയരണം
ഇനി ആലാപമായ് തമ്മില്‍ത്തമ്മിലായ്

tāruṇyaṁ kināvu nĕyyunnu
ātmāvil nilāvu pĕyyunnu
nāṇaṁ viriññu dehaṁ pŏdiññu
kannippūmaṇaṁ idu nugarnnoḽū

āveśaṁ ŏrāveśaṁ uṇarugayo
mohaṅṅaḽ viḍarugayo ŏnnāy
nīlacciṟagugaḽ aṇiyaṇiyuyaraṇaṁ ŏru lahariyil
ālābanamāy pinnĕppinnĕyo

ānandaṁ paramānandaṁ aṟiyugayo
dāhaṅṅaḽ vaḽarugayo uḽḽil
rāgattiragaḽil ŏḻugaṇamiḻugaṇaṁ
ŏru kaṇigayo iḽagaṇaṁ uyaraṇaṁ
ini ālābamāy tammilttammilāy