Taarannal toovum [D]

താരങ്ങള്‍ തൂവും [D]
Work
Year
Language

താരങ്ങള്‍ തൂവും ഹേമന്തരാവില്‍
നാണിച്ചുപോയോ നീയിന്ദുകന്യേ..
മോഹാങ്കണത്തില്‍ പെയ്യുന്ന മഞ്ഞില്‍
കോരിത്തരിച്ചോ നീയിന്നു ധന്യേ
മന്ദാനിലന്‍ തഴുകുന്നുവോ..
സ്നേഹാംബരം അഴിയുന്നുവോ..
നീലാംബരം പൂക്കുന്നുവോ
(താരങ്ങള്‍)

മൌനങ്ങളില്‍ വാചാലമാം
നിന്നോര്‍മ്മ ഗീതമായ്..
യാമങ്ങളില്‍ ഏകാകിയായ്‌
ആ ഗാനം മൂളുന്നൂ..
ഇണയല്ലയോ പ്രിയയല്ലയോ
നിനവല്ലയോ നിഴലല്ലയോ
സ്നേഹാര്‍ദ്രമെന്‍ സൗഭാഗ്യമേ
(താരങ്ങള്‍)

താളങ്ങളില്‍ രാഗാഞ്ജനം
മോഹാശ്രു ചോലയായ്‌
നാദങ്ങളില്‍ തേനൂറുമീ
രാപ്പാടി കേഴുന്നൂ..
സ്വരമുല്ലയില്‍ ലയവല്ലികള്‍
ശ്രുതിമൊട്ടിടും ജതിഗന്ധമോ
ഭാവാര്‍ദ്രമെന്‍ സംഗീതമേ
(താരങ്ങള്‍)

tāraṅṅaḽ tūvuṁ hemandarāvil
nāṇiccuboyo nīyinduganye..
mohāṅgaṇattil pĕyyunna maññil
korittaricco nīyinnu dhanye
mandānilan daḻugunnuvo..
snehāṁbaraṁ aḻiyunnuvo..
nīlāṁbaraṁ pūkkunnuvo
(tāraṅṅaḽ)

maൌnaṅṅaḽil vāsālamāṁ
ninnormma gīdamāy..
yāmaṅṅaḽil egāgiyāy‌
ā gānaṁ mūḽunnū..
iṇayallayo priyayallayo
ninavallayo niḻalallayo
snehārdramĕn saubhāgyame
(tāraṅṅaḽ)

tāḽaṅṅaḽil rāgāñjanaṁ
mohāśru solayāy‌
nādaṅṅaḽil tenūṟumī
rāppāḍi keḻunnū..
svaramullayil layavalligaḽ
śrudimŏṭṭiḍuṁ jadigandhamo
bhāvārdramĕn saṁgīdame
(tāraṅṅaḽ)