Taaranikkunnugal

താരണിക്കുന്നുകൾ
Year
Language

താരണിക്കുന്നുകൾ കാത്തു സൂക്ഷിച്ച തടാകം
ഭൂമിയാം കന്യക മാറിലണിഞ്ഞൊരു പൊൻ പതക്കം
(താരണി..)

ഈ മൗനം ഇവളുടെ ഈ മൗനം
മൂടുന്നു മധുരമൊരു വികാരം
ആരോടും പറയാത്ത ഹൃദയരഹസ്യം
ആത്മാവിൽ സ്പന്ദിക്കും പ്രേമരഹസ്യം
പ്രേമരഹസ്യം
(താരണി..)

ഈ നാണം ഇവളുടെ ഈ നാണം
മൂടുന്നു കഥയിലെയൊരു രംഗം
ഓർക്കുമ്പോൾ കുളിർ കോരും മാദകരംഗം
ഒരു നാളും മായാത്ത പ്രേമരംഗം പ്രേമരംഗം
(താരണി..)

tāraṇikkunnugaḽ kāttu sūkṣicca taḍāgaṁ
bhūmiyāṁ kanyaga māṟilaṇiññŏru pŏn padakkaṁ
(tāraṇi..)

ī maunaṁ ivaḽuḍĕ ī maunaṁ
mūḍunnu madhuramŏru vigāraṁ
āroḍuṁ paṟayātta hṛdayarahasyaṁ
ātmāvil spandikkuṁ premarahasyaṁ
premarahasyaṁ
(tāraṇi..)

ī nāṇaṁ ivaḽuḍĕ ī nāṇaṁ
mūḍunnu kathayilĕyŏru raṁgaṁ
orkkumboḽ kuḽir koruṁ mādagaraṁgaṁ
ŏru nāḽuṁ māyātta premaraṁgaṁ premaraṁgaṁ
(tāraṇi..)