താരണിമാനം തിരയിളക്കി
ആതിരാപ്പൂനിലാവലയിളക്കി
മനസ്സിലുണരൂ മിഴിയിലുലയൂ
മലരല്ലേ മധുവല്ലേ നാമൊന്നല്ലേ
(താരണി...)
നീള്‍മിഴിക്കോണിലെ നീരാടും മോഹങ്ങള്‍
നാവിലും കാതിലും കാകളിയായി....
കരളിലാകെ.... കനവിലാകെ.....
മാരിവില്ലിന്‍ തോരണങ്ങള്‍ തേനലരായ്
(താരണി...)
ആജന്മദാഹങ്ങള്‍ ആത്മാവിലാളവേ
മാനവും ഭൂമിയും പൂവനമായ്...
ഉടലിലാകെ.... ഉയിരിലാകെ....
രാഗവായ്‌പിന്‍ രോമഹര്‍ഷം പൂമഴയായ്
(താരണി...)