താരമേ താരമേ നിന്നുടെ നാട്ടിലും
തങ്കക്കിനാവുകളുണ്ടോ? ഉണ്ടോ?
തങ്കക്കിനാവുകളുണ്ടോ?
അനുരാഗലഹരിയില്‍ അലിയുമ്പോള്‍ കാണുന്ന
കനകക്കിനാവുകളുണ്ടോ?
ആശതന്‍ വാടാത്ത മലര്‍വാടിയുണ്ടോ?
ആനന്ദക്കണ്ണീരിന്‍ മധുമാരിയുണ്ടോ?
കണ്ണും കണ്ണും കാണുമ്പോള്‍ പ്രേമത്തിന്‍
കവിതകള്‍ പാടാറുണ്ടോ ഉണ്ടോ?
നീലാകാശമേ നിന്‍ നാട്ടിലുണ്ടോ
ലൈലയെപ്പോലൊരു ലാവണ്യറാണി?
എന്‍കളിത്തോഴനെപ്പോലൊരു സുന്ദരന്‍
തിങ്കളേ നിന്‍ വിണ്ണിലുണ്ടോ ഉണ്ടോ?