താരമേ താണു വരൂ
ദൂരവേ സഖി പോകയോ നീ
ഹൃദയവിപഞ്ചിമൃദുതന്തിപൊട്ടി -
ത്തകരുകയായി പ്രാണസഖി
മമ ജീവനാളമലരിന്‍ ദളങ്ങള്‍
തളരുകയായി പ്രാണസഖി
ഇരവില്‍ ഞാന്‍ കണ്ട സുഖസ്വപ്നമെല്ലാം
ഇരുളില്‍ മറഞ്ഞു പ്രാണസഖി
മഴമുകില്‍കണ്ടെന്‍ മനമയിലാടി
മഴപെയ്തതില്ല പ്രാണസഖി
ചുവടുവെച്ചെത്തും ഇടമൊക്കെയേതോ
ചുടുകാടായി മാറി പ്രാണസഖി
അഴകിന്‍ നിഴല്‍ കണ്ടഴലാഴിതന്നില്‍
അറിയാതെയാണ്ടൂ പ്രാണസഖി
(ഹൃദയവിപഞ്ചി )
പ്രാണസഖി
tārame tāṇu varū
dūrave sakhi pogayo nī
hṛdayavibañjimṛdudandibŏṭṭi -
ttagarugayāyi prāṇasakhi
mama jīvanāḽamalarin daḽaṅṅaḽ
taḽarugayāyi prāṇasakhi
iravil ñān kaṇḍa sukhasvapnamĕllāṁ
iruḽil maṟaññu prāṇasakhi
maḻamugilgaṇḍĕn manamayilāḍi
maḻabĕydadilla prāṇasakhi
suvaḍuvĕccĕttuṁ iḍamŏkkĕyedo
suḍugāḍāyi māṟi prāṇasakhi
aḻagin niḻal kaṇḍaḻalāḻidannil
aṟiyādĕyāṇḍū prāṇasakhi
(hṛdayavibañji )
prāṇasakhi