താരകങ്ങള്‍ താഴെ വന്നു പാടും മംഗളം
പുതുവെണ്ണിലാവു വിണ്ണില്‍ നിന്നു നേരും നന്മകള്‍
ദേവഗായകന്മാര്‍ അനുരാഗവീണ മീട്ടി
അരുളും ഭാവുകം ധന്യമീ വേളയില്‍
താരകങ്ങള്‍ താഴെ വന്നു പാടും മംഗളം
പുതുവെണ്ണിലാവു വിണ്ണില്‍ നിന്നു നേരും നന്മകള്‍
നാളെ നിങ്ങള്‍ മധുമാസരാവിന്‍
ചന്ദനമഴയുടെ മഞ്ജുള മര്‍മ്മരമായു് മാറണം
(നാളെ നിങ്ങള്‍ )
ഇതിലേ ഒഴുകും കരുണാലോലമായു്
പുഴയഴകായു് നിറഞ്ഞു നില്‍ക്കണം ഹൃദയം
മഞ്ഞു പോല്‍ ആര്‍ദ്രമാകണം സ്വരം
താരകങ്ങള്‍ താഴെ വന്നു പാടും മംഗളം
പുതുവെണ്ണിലാവു വിണ്ണില്‍ നിന്നു നേരും നന്മകള്‍
പൂത്തു നില്‍ക്കും പുലര്‍വേള പോലെ
ജീവിതവല്ലരി മധുരമനോഹരമായു് വിടരണം
(പൂത്തു നില്‍ക്കും )
തണലായു് വാഴണം
പ്രിയമായു് മൊഴിയണം
തലമുറയായു് പടര്‍ന്നു പൂക്കണം തമ്മില്‍
പൂവു പോല്‍ സൗമ്യമാകണം മനം
(താരകങ്ങള്‍ )
താരകങ്ങള്‍ താഴെ വന്നു പാടും മംഗളം
പുതുവെണ്ണിലാവു വിണ്ണില്‍ നിന്നു നേരും നന്മകള്‍