Taaragannal

താരകങ്ങള്‍
Year
Language

താരകങ്ങള്‍ താഴെ വന്നു പാടും മംഗളം
പുതുവെണ്ണിലാവു വിണ്ണില്‍ നിന്നു നേരും നന്മകള്‍
ദേവഗായകന്മാര്‍ അനുരാഗവീണ മീട്ടി
അരുളും ഭാവുകം ധന്യമീ വേളയില്‍
താരകങ്ങള്‍ താഴെ വന്നു പാടും മംഗളം
പുതുവെണ്ണിലാവു വിണ്ണില്‍ നിന്നു നേരും നന്മകള്‍

നാളെ നിങ്ങള്‍ മധുമാസരാവിന്‍
ചന്ദനമഴയുടെ മഞ്ജുളമര്‍മ്മരമായ് മാറണം(നാളെ....)
ഇതിലേ ഒഴുകും കരുണാലോലമാം
പുഴയഴകായ്‌ നിറഞ്ഞു നില്‍ക്കണം ഹൃദയം
മഞ്ഞു പോല്‍ ആര്‍ദ്രമാകണം സ്വരം
താരകങ്ങള്‍ താഴെ വന്നു പാടും മംഗളം
പുതുവെണ്ണിലാവു വിണ്ണില്‍ നിന്നു നേരും നന്മകള്‍

പൂത്തു നില്‍ക്കും പുലര്‍വേള പോലെ
ജീവിതവല്ലരി മധുരമനോഹരമായ്‌ വിടരണം(പൂത്തു നില്‍ക്കും )
തണലായ്‌ വാഴണം.....പ്രിയമായ്‌ മൊഴിയണം
തലമുറയായ്‌ പടര്‍ന്നു പൂക്കണം മണ്ണില്‍
പൂവു പോല്‍ സൗമ്യമാകണം മനം
(താരകങ്ങള്‍ ........ )

tāragaṅṅaḽ tāḻĕ vannu pāḍuṁ maṁgaḽaṁ
puduvĕṇṇilāvu viṇṇil ninnu neruṁ nanmagaḽ
devagāyaganmār anurāgavīṇa mīṭṭi
aruḽuṁ bhāvugaṁ dhanyamī veḽayil
tāragaṅṅaḽ tāḻĕ vannu pāḍuṁ maṁgaḽaṁ
puduvĕṇṇilāvu viṇṇil ninnu neruṁ nanmagaḽ

nāḽĕ niṅṅaḽ madhumāsarāvin
sandanamaḻayuḍĕ mañjuḽamarmmaramāy māṟaṇaṁ(nāḽĕ....)
idile ŏḻuguṁ karuṇālolamāṁ
puḻayaḻagāy‌ niṟaññu nilkkaṇaṁ hṛdayaṁ
maññu pol ārdramāgaṇaṁ svaraṁ
tāragaṅṅaḽ tāḻĕ vannu pāḍuṁ maṁgaḽaṁ
puduvĕṇṇilāvu viṇṇil ninnu neruṁ nanmagaḽ

pūttu nilkkuṁ pularveḽa polĕ
jīvidavallari madhuramanoharamāy‌ viḍaraṇaṁ(pūttu nilkkuṁ )
taṇalāy‌ vāḻaṇaṁ.....priyamāy‌ mŏḻiyaṇaṁ
talamuṟayāy‌ paḍarnnu pūkkaṇaṁ maṇṇil
pūvu pol saumyamāgaṇaṁ manaṁ
(tāragaṅṅaḽ ........ )