താരകം ദീപകം മാരിവില്‍ ശ്രീലകം
സാഗരം നൂപുരം സാന്ദ്രമാം സാധകം
ഗിരിതടങ്ങള്‍ പാടും ഹിമവസന്തരാഗം
ദലപുടങ്ങള്‍ മീട്ടും ജലതരംഗമേളം
ഉതിര്‍ന്നൊരീ ശ്രാവണമഴയില്‍
മദാന്ധമാം മായികനടനം
ഇതു ചന്ദ്രചൂഡതാണ്ഡവനടനം
(താരകം ദീപകം)
വരതംബുരുവില്‍ ശ്രുതിചന്ദനമായ്
മൃദുഭൈരവിതന്‍ സ്വരസംപുടമായ്
ഉതിരും ജതിയില്‍ പുതുമുദ്രകളായ്
പദഭംഗികളില്‍ ശുഭചന്ദ്രികയായ്
സാന്ധ്യപര്‍വ്വതസാനുവിലൊഴുകും
ഗംഗയായെന്‍ അംഗമുണര്‍ത്തൂ
സാമഗാനതാളതരംഗിണി
രാഗധാരയാം രമണി
അലിവായ് തെളിഞ്ഞുനില്‍പ്പൂ യാമം
(താരകം ദീപകം)
രജനീമുഖമാം കളഭേന്ദുകലേ
ശിവമൗലിയില്‍ നീ ലയമായ് വിരിയൂ
വിരലുകളുണരും ഡമരുകമാകെ
തരളിതമൊഴുകും വരിശകളരുളൂ
ഗീതവാദ്യവിശാരദരാകും
ദേവകിന്നരഗന്ധര്‍വ്വന്മാര്‍
ഭാവബന്ധുര നര്‍ത്തനവേദിയില്‍
ആര്‍ദ്രമാനസലോലുപരായി
അറിയാതലിഞ്ഞുപാടും യാമം
(താരകം ദീപകം)
സസരിഗപ പമധപമഗ ഗരിമഗരിസ സപധസ
പമധ ധധ പമപ മഗഗ ഗരിമഗരിസ സപധപ
സനിധപ നിധപമ ധപമഗ പമഗരി സ പധസ ധസ
പധരിസ ധസ പധസ പധരിസ ധസ പധസ പധരിസ
tāragaṁ dībagaṁ mārivil śrīlagaṁ
sāgaraṁ nūburaṁ sāndramāṁ sādhagaṁ
giridaḍaṅṅaḽ pāḍuṁ himavasandarāgaṁ
dalabuḍaṅṅaḽ mīṭṭuṁ jaladaraṁgameḽaṁ
udirnnŏrī śrāvaṇamaḻayil
madāndhamāṁ māyiganaḍanaṁ
idu sandrasūḍadāṇḍavanaḍanaṁ
(tāragaṁ dībagaṁ)
varadaṁburuvil śrudisandanamāy
mṛdubhairavidan svarasaṁpuḍamāy
udiruṁ jadiyil pudumudragaḽāy
padabhaṁgigaḽil śubhasandrigayāy
sāndhyabarvvadasānuvilŏḻuguṁ
gaṁgayāyĕn aṁgamuṇarttū
sāmagānadāḽadaraṁgiṇi
rāgadhārayāṁ ramaṇi
alivāy tĕḽiññunilppū yāmaṁ
(tāragaṁ dībagaṁ)
rajanīmukhamāṁ kaḽabhendugale
śivamauliyil nī layamāy viriyū
viralugaḽuṇaruṁ ḍamarugamāgĕ
taraḽidamŏḻuguṁ variśagaḽaruḽū
gīdavādyaviśāradarāguṁ
devaginnaragandharvvanmār
bhāvabandhura narttanavediyil
ārdramānasalolubarāyi
aṟiyādaliññubāḍuṁ yāmaṁ
(tāragaṁ dībagaṁ)
sasarigaba pamadhabamaga garimagarisa sabadhasa
pamadha dhadha pamaba magaga garimagarisa sabadhaba
sanidhaba nidhabama dhabamaga pamagari sa padhasa dhasa
padharisa dhasa padhasa padharisa dhasa padhasa padharisa