താരകൾ പൂക്കുമീ രാവിലെൻ സ്വപ്നങ്ങളിൽ
മണിവീണാതന്ത്രിയിൽ മൃദുരാഗമായ് നീ വരുമോ...
മാലേയം പൂശിയ മാണിക്യത്തേരേറി
മന്മഥനീവഴി എന്നു വരും...
താരകൾ പൂക്കുമീ രാവിലെൻ സ്വപ്നങ്ങളിൽ...
ശ്രുതിയുതിരും ഗന്ധർവ്വവീണതൻ ആത്മാവിൽ
സുധ വഴിയും ഗീതമായ് ഉണരുന്നുവോ....
(ശ്രുതിയുതിരും...)
നാദപ്രപഞ്ചത്തിൽ ആരാദ്ധ്യനാം നാഥാ
സാരംഗി മീട്ടുക നീ...
ദിവ്യരാഗമായ് പൂക്കുക നീ....
(നാദപ്രപഞ്ചത്തിൽ....)
താരകൾ പൂക്കുമീ രാവിലെൻ സ്വപ്നങ്ങളിൽ....
അഴകേഴുമൊരുമിച്ചു് ചുവർച്ചിത്രമോഹിനിയായ്
നിറദീപക്കാഴ്ച്ചയുമായ് കാത്തു നിൽക്കെ...
(അഴകേഴുമൊരുമിച്ചു്....)
ഞാനിന്നു തേടിടും പ്രാണേശ്വരാ തോഴാ
മാനസ ചോരനല്ലേ...
എന്നും നീയെന്റെ ജീവനല്ലേ....
(ഞാനിന്നു തേടിടും...)
താരകൾ പൂക്കുമീ രാവിലെൻ സ്വപ്നങ്ങളിൽ....
മദഭരിത ശൃംഗാരം പടരുന്ന പുതുരാവിൽ
സുഖമരുളും സ്വർഗ്ഗങ്ങൾ തേടുന്നുവോ...
(മദഭരിത....)
പ്രാണനിൽ പൂവിടും ജീവേശ്വരാ ദേവാ...
പൂവമ്പാൽ എയ്യുക നീ...
പുഷ്പമാരിയായ് പെയ്യുക നീ...
(പ്രാണനിൽ...)
(താരകൾ പൂക്കുമീ....)